X

“നിനക്ക് അഭിനയിക്കാന്‍ അറിയുമോടീ ശവമേ”?: അപര്‍ണ ബാലമുരളിക്ക് ഫേസ്ബുക്കില്‍ അധിക്ഷേപം

നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി, എന്നൊന്നും പെണ്‍കുട്ടികളെ അപമാനിക്കരുത്. ഇത്തരക്കാര്‍ അടിവാങ്ങിക്കുമെന്നും താരം പറയുന്നു.

നടി അപര്‍ണ ബാലമുരളിയെ ഫേസ്ബുക്ക് ലൈവിനിടെ അധിഷേപിച്ച വ്യക്തിക്ക് തക്ക മറുപടിയുമായി നടന്‍ അസ്‌കര്‍ അലി. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാമുകി സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അപര്‍ണയ്‌ക്കെതിരേ മോശം പരാമര്‍ശങ്ങളുമായി കമന്റുകള്‍ എത്തിയത്. കമന്റുകളില്‍ അപമാനിക്കല്‍ തുടര്‍ന്നപ്പോള്‍ ഇതിന് മറുപടി പറയാന്‍ മാത്രമായി അസ്‌കര്‍ വീണ്ടും ലൈവിലെത്തുകയായിരുന്നു. സിനിമകള്‍ ഇഷ്ടപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം, വ്യക്തിപരമായി അപമാനിക്കുന്നത് തെറ്റാണെന്നുമാണ് അസകര്‍ ലൈവില്‍ വ്യക്തമാക്കിയത്. “നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി”.. എന്നൊന്നും പെണ്‍കുട്ടികളെ അപമാനിക്കരുത്. ഇത്തരക്കാര്‍ അടിവാങ്ങിക്കുമെന്നും താരം പറയുന്നു.

നിനക്കതിന് അഭിനയിക്കാന്‍ അറിയുമോടി ശവമേ എന്നാണ് വേറൊരാളുടെ കമന്റ്. ഇതിനും അസ്‌കര്‍ മറുപടി പറയുന്നുണ്ട്. വീട്ടിലുള്ളവരെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യാന്‍ കമന്റിട്ടയാള്‍ തയ്യാറാവുമോ എന്നും ഇയാളുടെ പേരെടുത്ത് പറഞ്ഞ് അസ്‌കര്‍ ചോദിക്കുന്നു. വീട്ടിലുള്ള എല്ലാവരും മരിക്കും, സ്വന്തം കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ ശവമേ എന്ന് ഇവന്‍ വിളിക്കൂമോ? നീ ഓര്‍ക്കേണ്ട കാര്യമുണ്ട്, പിടിച്ച് അടി തന്നുകഴിഞ്ഞാല്‍ മോശമാകും. സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാര്‍ ഒക്കെയുണ്ട്. ഇവരെയൊക്കെ പെങ്ങന്മാരായി കാണുക. അസ്കര്‍ നിലപാട് വ്യക്തമാക്കുന്നു.
കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കുകയെന്നത് കേരളത്തിലെ ആണ്‍പിള്ളേരുടെ സംസ്‌കാരമാണെന്നും യുവതാരം പറയുന്നു. അപര്‍ണയും ഈ വീഡിയോയില്‍ അസ്‌കറിനൊപ്പമുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 4, 2018 3:20 pm