X

ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയിൽ നിന്നും 7 കോടി തട്ടിയ കേസ്; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ അറസ്റ്റിൽ

പഞ്ചാബിലെ ലുധിയാനയിൽ പ‍ഞ്ചാബ് പോലീസ് നടത്തിയ വാഹന പരിശോധയിലായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയായ ആന്റണി മടശ്ശേരിയിൽ നിന്നും പണം പിടിച്ചെടുത്തത്.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയിൽ നിന്നം പിടിച്ചെടുത്ത പണം തട്ടിയെടുത്ത സംഭവത്തിൽ പഞ്ചാബ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പഞ്ചാപ് പോലീസിലെ രണ്ട് എഎസ്ഐമാരെയാണ് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് എറണാകുളം പോലീസ് അറസ്റ്റ് ചെയ്തത്.

പട്യാല സ്വദേശികളായ ജോഗീന്ദർ സിങ്, രാജ് പ്രീത് സിങ്ങ് എന്നിവരാണ് പിടിയിലായത്. ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയിൽ നിന്നും പിടിച്ചെടുത്ത 16 കോടി രൂപയില്‍ 9 കോടി രൂപയായിരുന്നു പോലീസ് അദായ നികുതി വകുപ്പിന് കൈമാറിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്.

പഞ്ചാബിലെ ലുധിയാനയിൽ പ‍ഞ്ചാബ് പോലീസ് നടത്തിയ വാഹന പരിശോധയിലായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയായ ആന്റണി മടശ്ശേരിയിൽ നിന്നും പണം പിടിച്ചെടുത്തത്. എന്നാല്‍ രേഖകൾ സഹിതം ആദായ നികുതി വകുപ്പിന് തുക കൈമാറിയപ്പോൽ ഇതിൽ ഏഴു കോടി രൂപയുടെ കുറവുണ്ടായിരുന്നു. 9 കോടി പിടിചെന്നായിരുന്നു രേഖകളിലും വ്യക്തമാക്കിയത്. എന്നാൽ കണക്കൂകളിൽ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് ആന്റണി മാടശ്ശേരി ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. തുടർന്ന് പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ പോലീസുകാർ പണം തട്ടിയെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് എഎസ്ഐമാരായ ജോഗീന്ദർ സിങ്, രാജ് പ്രീത് സിങ്ങ് എന്നിവർ ഒളിവിൽ പോവുകയും ചെയ്തത്. ഇവർ പിന്നീട് കേരളത്തിലെത്തി ഫോർട്ട് കൊച്ചിയിലെ ലിങ് പ്ലാസ എന്ന ഹോട്ടലിൽ ഒളിവിൽ താമസിച്ച് വരികയുമായിരുന്നു.

എന്നാൽ‌, വ്യാജരേഖകൾ ഉൾപ്പെടെ സമർപ്പിച്ച് താമസിച്ചുവന്നിരുന്ന ഇവരുടെ നടപടിയിൽ സംശയം തോന്നിയ ജീവനക്കാർ നൽകിയ വിവരം അനുസരിച്ചാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഷാഡോ പോലീസാണ് നടപടിക്ക് പിന്നിൽ എന്നാൽ ഇവരിൽ നിന്നും പണം പിടികൂടിയതായി നിലവിൽ വിവരങ്ങൾ ഒന്നു തന്നെയില്ല.