മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച തുകയില്‍ നിന്ന് ആറ് കോടി രൂപ പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയതായി ആരോപണം. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തൃശൂര്‍ ജില്ലയിലെ അടാട്ട് ലോക്കല്‍ കമ്മിറ്റി പിരിച്ചെടുത്ത ഫണ്ട് സംബന്ധിച്ചാണ് അനില്‍ അക്കര എംഎല്‍എ ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഉള്‍പ്പെടുത്തി എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചിട്ടുണ്ട്.
സിപിഎം സമാഹരിച്ച തുകയില്‍ നിന്ന് ആറ് കോടി രൂപ ലോക്കല്‍ വിവിധ കമ്മിറ്റികള്‍ വകമാറ്റിയെന്നും അനില്‍ അക്കര എംഎല്‍എ ആരോപിക്കുന്നുണ്ട്. ഇതിന് ഉദാഹരണമായാണ് അടാട്ട് ലോക്കല്‍ കമ്മിറ്റിയുടെ കണക്ക് ബോധിപ്പിച്ചതും.
അടാട്ട് കമ്മിറ്റിക്ക് കീഴിലുള്ള അമ്പലംകാവ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി 11,800 രൂപ പിരിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ദുരിതാശ്വാസ നിധിയിലെത്തിയത് 9,000 രൂപ മാത്രമാണെന്നും എംഎല്‍എ ആരോപിക്കുന്നു. ഒരുബ്രാഞ്ചില്‍ നിന്ന് 2800വെച്ച് ലോക്കല്‍ സെക്രട്ടറി തട്ടിയെടുത്തിട്ടുണ്ട്. ഈ വിവരം എത്രയും പെട്ടന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എത്തിക്കുകയാണെന്നും അനില്‍ അക്കര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാത്തത് സിപിഎമ്മിന്റെ ഒളിച്ചു വയ്ക്കാനാണെന്നും എംഎല്‍എ ആരോപിക്കുന്നുണ്ട്.
This post was last modified on October 7, 2018 9:51 am
Leave a Comment