X

തൊടുപുഴയില്‍ കൂട്ടക്കൊലപാതകം; നാലംഗകുടുംബത്തെ കുഴിച്ചിട്ട നിലയില്‍

പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ വീടിന് പുറകില്‍ ഒറ്റക്കുഴിയില്‍ കൂട്ടമായി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവിയുടെ നേൃത്വത്തിലായിരുന്നു പരിശോധന.

ഇടുക്കി തൊടുപുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കുടുംബാഗങ്ങളുടെ മൃദേഹങ്ങള്‍ വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയില്‍. വണ്ണപ്പുറത്ത് മുണ്ടന്‍മുടി കൃഷ്ണന്‍ (52), ഭാര്യ സുശീല(50) ഇവരുടെ മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരുടെ മൃതദേഹങ്ങളാണ് പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ ദിവസങ്ങളായി ആളുകളെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ വാസികള്‍ അന്വഷിച്ചപ്പോള്‍ ചുമരിലും മറ്റും രക്തക്കറകണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ വീടിന് പുറകില്‍ ഒറ്റക്കുഴിയില്‍ കൂട്ടമായി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവിയുടെ നേൃത്വത്തിലായിരുന്നു പരിശോധന. ഒരു കുഴിയില്‍ ഒന്നിനു മുകളില്‍ ഒന്നായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പ്ലസ് ടു വിദ്യാര്‍ഥിയായ അര്‍ജുന്റെ മൃദേഹമായിരുന്നു മുകളില്‍. പിന്നീട് പിന്നാലെ ആര്‍ഷയുടെയും സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

നാട്ടുകാരുമായി വലിയ അടുപ്പമില്ലാതെയാണ് കുടുംബം ജീവിച്ചിരുന്നത്. കൃഷ്ണന്‍ ആഭിചാര ക്രിയകള്‍ ചെയ്യുമായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

This post was last modified on August 1, 2018 3:13 pm

Related Post
Leave a Comment