തനിക്ക് ഇഷ്ടപ്പെട്ട ഡിഗ്രി കോഴ്‌സ് പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചും ഇക്കാര്യത്തില്‍ ഇടപെടണം എന്നും ആവശ്യപ്പെട്ടും ചെന്നൈ സ്വദേശിയായ 17കാരി പൊലീസിനെ സമീപിച്ചു. 12്ാം ക്ലാസ് കഴിഞ്ഞ് ജേണലിസത്തിനോ നിയമ പഠനത്തിനോ ചേരാനായിരുന്നു പെണ്‍കുട്ടിയുടെ താല്‍പര്യം. ജേണലിസം കോഴ്‌സ് ചെയ്യാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ ബി എസ് സി കെമിസ്ട്രിക്ക് ചേരണമെന്ന് അച്ഛന് നിര്‍ബന്ധം.
കോളേജില്‍ അപേക്ഷിക്കാന്‍ ആവശ്യമായ മാര്‍ക്ക് ഷീറ്റുകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പിടിച്ചുവച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പെണ്‍കുട്ടി ചൈല്‍ഡ് നമ്പറിലേയ്ക്ക് (1098) വിളിച്ച് സഹായം ചോദിച്ചു. പെണ്‍കുട്ടി പൊലീസിന്റെ സഹായം തേടി. പത്താം ക്ലാസ് പരീക്ഷയില്‍ തന്റെ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ വീട്ടില്‍ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അടക്കമുള്ള സംഘര്‍ഷങ്ങള്‍ കാരണം 12ാം ക്ലാസില്‍ 65 ശതമാനം മാര്‍ക്കിലേയ്ക്ക് ചുരുങ്ങി.
ബി എസ് സി കെമിസ്ട്രി കോഴ്‌സ് പഠിച്ചാല്‍ കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ജേണലിസം കോഴ്‌സ് ചെയ്യുന്നതില്‍ നിന്ന് മകളെ പിതാവ് വിലക്കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടില്‍ നിന്ന് കൊണ്ടുപോവുകയും ചെയ്തു. ഹോം മേക്കറായ അമ്മയ്ക്ക് ബിരുദ കോഴ്‌സുകളെ പറ്റി വലിയ ധാരണയില്ല എന്നാണ് പെണ്‍കുട്ടി പറയുന്നത്. സാമ്പത്തികസഹായമില്ലാതെ തനിക്ക് പഠിത്തം മുന്നോട്ടുപോകാനാകില്ല. സുഹൃത്തുക്കള്‍ക്കെല്ലാം അഡ്മിഷന്‍ കിട്ടി. ഞാന്‍ മാത്രം ഒറ്റപ്പെട്ടു. അതേസമയം പൊലീസ് പറയുന്നത് പെണ്‍കുട്ടിയോടും അച്ഛനോടും സംസാരിച്ചു എന്നും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കാമെന്ന് അച്ഛന്‍ പറഞ്ഞു എന്നുമാണ്.
This post was last modified on May 15, 2019 2:48 pm
Leave a Comment