X

നേവി വിമാനത്തിന്റെ ഇന്ധനടാങ്ക് അടർന്ന് വീണ് റണ്‍വെയിൽ തീപ്പിടിത്തം; ഗോവ എയർപോർട്ട് താൽക്കാലികമായി അടച്ചു

ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ ആയിരുന്നു അപകടമെന്ന് നേവി വക്താവ് പ്രതികരിച്ചു.

നേവി വിമാനത്തിന്റെ ഇന്ധന ടാങ്ക് അടർന്ന് വീണുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ഗോവ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. മിഗ് 29 കെ വിമാനത്തിന്റെ ഇന്ധനടാങ്ക് അടർന്ന് വീണ് റൺവേയിൽ തീപടർന്നതിനെ തുടർന്നാണ് നടപടി. റൺവേയുടെ ഒരുഭാഗത്തിന് തീപ്പിടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലിമായി നിർത്തിവച്ചത്. പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യമായ എല്ലാ വഴികളും തേടിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

മിലിറ്ററി, യാത്ര സൗകര്യങ്ങൾക്ക് സംയുക്തമായി ഉപയോഗിച്ച് വരുന്നതാണ് ഗോവ വിമാനത്താവളം. നേവിയുടെ യൂദ്ധ വിമാനങ്ങളിലൊന്ന് പരീക്ഷണ പറക്കലിനായി ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ ആയിരുന്നു അപകടമെന്ന് നേവി വക്താവ് പ്രതികരിച്ചു.

രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ: ആ കുറവും അടുത്ത വര്‍ഷം മോദി സര്‍ക്കാര്‍ നികത്തിയേക്കും

This post was last modified on June 8, 2019 3:57 pm