X

ന്യുസ് 18: മാധ്യമരംഗത്തെ തൊഴില്‍പീഡനം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: വിടി ബലറാം

കേരളത്തെപോലൊരു സംസ്ഥാനത്താണ് മാനദണ്ടങ്ങളിലാതെ ദലിത് പെണ്‍കുട്ടിയെ തൊഴിലിടത്തു നിന്നും പിരിച്ചവിട്ടതെന്ന് വിടി ബലറാം സഭയെ ഓര്‍മിപ്പിച്ചു

ന്യുസ് 18 ലെ മാധ്യമപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് വിടി ബലറാം നിയമസസഭയില്‍ ആവശ്യപെട്ടു. എന്തുകൊണ്ട് വാര്‍ത്താമുറിയില്‍ നിന്നും ഒരു ദലിത് പെണ്‍കുട്ടിയെ പിരിച്ചുവിട്ടെന്നും അദ്ദേഹം ചോദിച്ചു. സ്ത്രികളേയും ദലിതരേയും പിരിച്ചുവിടുന്നതിന്റെ മാനദണ്ഡമെന്താണെന്നും ബലറാം സഭയില്‍ ചോദിച്ചു. വിവിധ പശ്ചാതലത്തില്‍ നിന്നും വരുന്നു തൊഴിലാളികള്‍ക്ക് ഒരേ രീതിയില്‍ പെര്‍ഫോം ചെയ്യാനാവുമോയെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമഗ്രമായ പഠനം നടത്തണമെന്നും ബലറാം ആവശ്യപെട്ടു. ഫോണില്‍ വിളിച്ച് പിരിച്ചുവിട്ടതായി അറിയിക്കുന്ന രീതിയും അദ്ദേഹം ചോദ്യം ചെയ്തു. കേരളത്തെ പോലൊരു സംസ്ഥാനത്താണ് ക്രൂരമായ തൊഴിലാളി പീഡനം ഉണ്ടായതെന്നും അദ്ദേഹം സഭയെ ഓര്‍മ്മിപ്പിച്ചു.

ഐടി മേഖലയില്‍ പെര്‍ഫോമന്‍സില്ലാത്തതിന്റെ പേരില്‍ വ്യപാകമായി തൊഴിലാളികളെ പിരിച്ചുവിടുന്നതിനെ പറ്റി ശബരിനാഥ് എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയില്‍ മാത്രമല്ല. മാധ്യമരംഗത്തും ഇതെ പ്രവണത കേരളത്തിലുണ്ടെന്നോര്‍മ്മിപ്പിച്ചാണ് വിടി വിഷയം ആരംഭിച്ചത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ പഠനം നടത്തി നയം രൂപീകരിക്കണമെന്ന ആവശ്യം സഭയക്കു പുറത്തും ഉന്നയിക്കുമെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

 

This post was last modified on August 18, 2017 11:30 am