X

ശബരിമല വിഷയം ഉള്‍പ്പെടെ അനുകൂലം; കെ പി ശശികല ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും

ശശികലയെ തൃശൂരോ പാലക്കാടോ ശശികലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. 

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹിന്ദു സമുഹത്തില്‍ രൂപം കൊണ്ട അതൃപ്തി അനുകൂലമാക്കിയെടുക്കുക ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ഇത്തരം ഒരു സാഹചര്യത്തില്‍ ഹിന്ദു സംഘടനകളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന ശശികലയുടെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നും ബിജെപി കണക്കു കൂട്ടുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് കെപി ശശികലയുടെ പ്രതികരണമെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് പറയുന്നു. തനിക്ക് രാഷ്ട്രീയ മോഹമില്ലെന്നും ശശികല പറയുന്നു.

എന്നാല്‍, ഈ നിര്‍ദേശത്തോട് എതിര്‍പ്പുള്ളവരും പാര്‍ട്ടിയിലുണ്ടെന്നാണ് സൂചനകള്‍. രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ശശികലയെ മത്സരിപ്പിക്കുന്നത് ഗുണകരമാവില്ലെന്നണ് ഇവരുടെ വാദം. ഇക്കാര്യത്തില്‍ കെപി ശശികല അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ ശശികല തീരുമാനം മാറ്റുമെന്ന വിശ്വാസത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം.

പാലക്കാട് പട്ടാമ്പി സ്വദേശിയായ ശശികലയെ തൃശൂരോ പാലക്കാടോ ശശികലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.  2003 മുതല്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും 2010 മുതല്‍ സംസ്ഥാന അധ്യക്ഷയുമായ കെ പി ശശികല വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്ന അവര്‍ കഴിഞ്ഞ മാസമാണ് ജോലിയില്‍ നിന്നും വിരമിച്ചത്.

ശബരിമല വിഷയത്തില്‍ ബിജെപി പ്രതിഷേധങ്ങളിലെ ജന പങ്കാളിത്തം കരുത്താക്കാനും തിരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റാനും നേതൃതലത്തിലേക്കു ജനപിന്തുണയുള്ളവര്‍ എത്തണമെന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ശശികലയക്ക് അനുകൂലമായി മാറാവുന്ന ഘടകം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിവിധ മേഖലകളിലെ പ്രമുഖരെയും സംഘപരിവാര്‍ സംഘടനകളിലെ ജനപിന്തുണയുള്ളവരെയും തിരഞ്ഞെടുപ്പു രംഗത്തേക്കു കൊണ്ടുവരാനുള്ള ആലോചനയ്ക്ക് ആര്‍എസ്എസ് നേതൃത്വത്തിന് അനുകൂല നലപാടില്ലെന്നാണ് സൂചന. ഇത്തരക്കാര്‍ ആ മേഖലയില്‍ തന്നെ തുടരട്ടെയെന്ന നിലപാടിലാണ് ആര്‍എസ്എസ്. ഹിന്ദു ഐക്യ വേദിയില്‍ നിന്നും ബിജെപി അധ്യക്ഷ സ്ഥാനത്തെത്തിയ കുമ്മനം രാജ ശേഖരനെ പോലുള്ളവരെ നേതൃത്വത്തിലേക്ക് എത്തിക്കാനാണ് നീക്കം. ശബരിമല വിധിക്കെതിരെ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ബിജെപിക്കു രാഷ്ട്രീയമായി അനുകൂലമാകണം എന്ന് വാദിക്കുന്നവരാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കന്നത്.

ശബരിമല; ചര്‍ച്ച പരാജയം, നിലയ്ക്കല്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി സ്ത്രീകളെ ഇറക്കി വിടുന്നു

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

This post was last modified on October 16, 2018 5:10 pm