X

ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താം; നിര്‍ദേശത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

സര്‍ക്കാര്‍ ഫണ്ടില്ലാതെ മേള നടത്താം എന്ന് മുഖ്യമന്ത്രി ചലച്ചിത്ര അക്കാഡമിയെ അറിയിച്ചു.

കേരളം നേരിട്ട കനത്ത പ്രളയത്തെ തുടര്‍ന്നുള്ള ചെലവു ചുരുക്കലിന്റെ ഭാഗമായി മാറ്റിവയ്ക്കുമെന്നറിയിച്ചിരുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും സംഘടിപ്പിക്കും. ചെലവു ചുരുക്കി നടത്താമെന്ന കേരള ചലച്ചിത്ര അക്കാദമിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി.  സര്‍ക്കാര്‍ ഫണ്ടില്ലാതെ മേള നടത്താം എന്ന് മുഖ്യമന്ത്രി ചലച്ചിത്ര അക്കാദമിയെ അറിയിച്ചു.

ഇതിനുള്ള ഫണ്ട് അക്കാദമി കണ്ടെത്തണം. ചെലവ് ചുരുക്കി നടത്താം എന്ന അക്കാദമി നിര്‍ദേശം തത്വത്തില്‍ മുഖ്യമന്ത്രി അംഗീകരിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. 3 കോടി ചെലവില്‍ നടത്താം എന്നായിരുന്നു മേള സംഘടിപ്പിക്കുന്നതിന് മുന്നോട്ട് വച്ച ബദല്‍ നിര്‍ദേശം.

This post was last modified on September 25, 2018 8:39 am

Related Post
Leave a Comment