X

അധിനിവേശ കാശ്മീരും കടന്ന് വ്യോമസേന; 20 മിനിറ്റിൽ തകർത്തത് മൂന്ന് കേന്ദ്രങ്ങൾ

21 മിനിറ്റ് മാത്രം നീണ്ടുനിന്ന അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സേന നടത്തിയത്. പുലർച്ചെ 3.45 മുതൽ 4.06 വരെയായിരുന്നു നടപടി.

പുൽവാമയിൽ 40 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നൽകിയത് ശക്തമായ പ്രത്യാക്രമണം എന്ന് റിപ്പോർട്ട്. പാക്ക് ആധിനിവേശ കാശ്മീരിന് പുറമെ പാക്കിസ്താനിൽ തന്നെ കടന്നുകയറിയാണ് വ്യോമസേന ആക്രമണം നടത്തിയതെന്നാണ് വിവരം. പാക്ക് അധിനിവേശ കശ്മീരിന് പുറത്ത് ബലാക്കോട്ടിലെ ജയ്ഷെ മൂഹമ്മദ് കേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്. ഇക്കാര്യം പാക്ക് സൈന്യവും സ്ഥിരീകരിക്കുന്നുണ്ട്. വ്യോമാതിർത്തി കടന്നെത്തിയ ഇന്ത്യൻ വിമാനങ്ങളുയെ അവശിഷ്ടങ്ങൾ ബലാക്കോട്ടിൽ വീണെന്നായിരുന്നു പാക്ക് അധികൃതരുടെ ആദ്യ പ്രതികരണം.

അതേസമയം, 21 മിനിറ്റ് മാത്രം നീണ്ടുനിന്ന അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സേന നടത്തിയത്. പുലർച്ചെ 3.45 മുതൽ 4.06 വരെയായിരുന്നു നടപടി. നായിരുന്നു അതിർത്തി കടന്ന് പോയ വ്യോമ സേന മിറാഷ് വിമാനങ്ങൾ 3.45നും 3. 53 നും ഇടയിലായിരുന്നു ബലാക്കോട്ടിൽ ആക്രമണം നടത്തിയത്. ഇതിന് പിറകെ പാക്ക് അധിനി വേശ കശ്മീരിന്റെ ഭാഗങ്ങളായ ചക്കോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലും ആക്രമണം നടത്തുകയായിരുന്നു. ജയ്ഷെ മൂഹമ്മദ് ഹിസ്ബുൾ മുജാഹീദീൻ, ലഷ്കർ ഇ തയ്ബ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.

3.48നും 3.55 നും ഇടയിലായിരുന്നു മുസഫറാബാദിലെ ആക്രമണം. 3.58 നും 4.04 നും ഇടയിലായിരുന്നു ചക്കോട്ടിയിലെ ആക്രമണം. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു 12 മിറാഷ്, സുഖോയ് വിമാനങ്ങൾ പാകിസ്ഥാന്‍ പ്രദേശങ്ങളിൽ മിന്നലാക്രമണം നടത്തിയത്. 200 മുതൽ 300 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

 

This post was last modified on February 26, 2019 10:52 am