X

‘പെണ്ണായത് കൊണ്ട് പെണ്ണിന് പറഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യാന്‍ അവരെന്നോട് പറഞ്ഞാല്‍ അതെന്നെ അസ്വസ്ഥയാക്കും’: സ്മൃതി മന്ദാന

പ്രകടനം നോക്കി എന്നെ വിലയിരുത്തൂ, ലിംഗം നോക്കിയല്ല - സ്മൃതി മന്ദാന

ക്രിക്കറ്റ് ഫീല്‍ഡിലെ സ്ത്രീ പുരുഷ വിവേചനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. സ്ത്രീയാണൊ പുരുഷനാണൊ എന്ന് നോക്കിയല്ല ഒരാളെ വിലയിരുത്തേണ്ടത്. ലിംഗം നോക്കിയല്ല ക്രിക്കറ്റില്‍ എത്തരത്തിലുള്ള പ്രകടനം കാഴ്ച വെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തന്നെ വിലയിരുത്തേണ്ടത്. വനിതാ ക്രിക്കറ്റ് താരം എന്ന നിലയിലല്ല, ക്രിക്കറ്റ് താരം എന്ന നിലയിലാണ് താന്‍ സ്വയം വിലയിരുത്താറുള്ളതെന്നും സ്മൃതി പറഞ്ഞു.

‘ലിംഗാധിഷ്ഠിതമായ ഒരു സമൂഹത്തിന് കീഴില്‍ വളരാതിരുന്നതും, സ്വപ്നങ്ങളെ പിന്തുടരുന്നതില്‍ വിട്ടുവീഴ്ച കാണിക്കാതിരുന്നതുമാണ് വിജയ രഹസ്യം. കളിക്കുന്നതിനൊപ്പം പെണ്ണായി പോയത് കൊണ്ട് മാത്രം ടീമിലെ എന്റെ സാന്നിധ്യം എന്തിനെന്ന് പുരുഷന്മാര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാവും. പെണ്ണായത് കൊണ്ട് പെണ്ണിന് പറഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യാന്‍ അവരെന്നോട് പറഞ്ഞാല്‍ അതെന്നെ അസ്വസ്ഥയാക്കും. കളിയോടുള്ള എന്റെ ആത്മാര്‍ത്ഥതയും ഫീല്‍ഡിലെ എന്റെ പെരുമാറ്റവും ലിംഗാധിഷ്ഠിതമായി തെളിയിക്കേണ്ടി വരിക എന്നത് ബുദ്ധിമുട്ടാണ്.”- സ്മൃതി പറയുന്നു.

രാവിലെ അഞ്ച് മണിക്ക് സഹോദരനെ ക്രിക്കറ്റ് പ്രാക്ടീസിനായി അച്ഛന്‍ കൊണ്ടു പോകുമ്പോള്‍ താനും കൂടെ പോകും. സഹോദരന്റെ പരിശീലത്തിനു ശേഷം 10-15 ബാറ്റുകള്‍ തനിക്ക് ബാറ്റ് ചെയ്യാന്‍ തരും. ഓരോ ദിവസത്തേയും 15 പന്തുകള്‍ കഴിയുമ്പോള്‍ അടുത്ത ദിവസത്തെ 15 പന്തുകള്‍ എങ്ങനെ നന്നായി കളിക്കാം എന്നാണ് താന്‍ ചിന്തിച്ചിരുന്നതെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.

This post was last modified on May 10, 2019 1:25 pm