X

അന്ന രാജം മല്‍ഹോത്ര; വിടപറഞ്ഞത് സിവില്‍ സര്‍വീസില്‍ ചരിത്രം കുറിച്ച മലയാളി വനിത

ഐഎഎസ് നേടിയ ആദ്യവനിത എന്നതിനൊപ്പം ആദ്യ വനിതാ സബ് കളക്ടര്‍, മദ്രാസ് സര്‍ക്കാരിലെ ആദ്യ വനിതാ സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിതാ എന്നീ നിലകളിയും ശ്രദ്ധേയവ്യക്തികൂടിയായിരുന്നു അവര്‍. 

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫിസറായ അന്ന രാജം മല്‍ഹോത്ര അന്തരിച്ചു. മുംബൈയില്‍ അന്ധേരിയിലെ സ്വവസതിയിലായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചരിത്രം കുറിച്ച വനിതയുടെ അന്ത്യം. 92 വയസ്സായിരുന്നു. 1950ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയം കരസ്ഥമാക്കി അന്ന മുന്‍ ധനകാര്യ വകുപ്പ് സെക്രട്ടറിയും റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഗവര്‍ണറുമായിരുന്ന ആര്‍ എല്‍ മല്‍ഹോത്രയുടെ ഭാര്യ കൂടിയാണ്.

ഐഎഎസ് നേടിയ ആദ്യവനിത എന്നതിനൊപ്പം ആദ്യ വനിതാ സബ് കളക്ടര്‍, മദ്രാസ് സര്‍ക്കാരിലെ ആദ്യ വനിതാ സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിതാ എന്നീ നിലകളിയും ശ്രദ്ധേയവ്യക്തികൂടിയായിരുന്നു അവര്‍.

കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും, മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നു ബിരുദവും നേടിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടിയ ശേഷമായിരുന്നു അവര്‍ സിവില്‍ സര്‍വീസിലേക്ക് കടന്നത്. ഒറ്റവേലില്‍ ഒ.എ. ജോര്‍ജിന്റെയും അന്ന പോളിന്റെയും മകളായി പത്തനംതിട്ടയിലെ നിരണത്ത് 1927 ജൂലൈ 17ന് നായിരുന്നു അന്ന മല്‍ഹോത്രയുടെ ജനനം.
പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടു്ള്ള വ്യക്തി കൂടിയാണ് അന്ന മല്‍ഹോത്ര. മുംബൈയിലെ നവഷേവ തുറമുഖത്തിന്റെ ആദ്യചെയര്‍പഴ്സനും അന്നയായിരുന്നു. 1989ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയും അന്നയെ ആദരിച്ചിട്ടുണ്ട്.

This post was last modified on September 18, 2018 10:37 am