X

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 10 മരണം, അറുപതോളം തുടര്‍ ചലനങ്ങള്‍

ലാംബാക്ക് ദ്വീപിന്റെ വടക്കുള്ള മത്താരം നഗരത്തിന്റെ വടക്കുകിഴക്ക് 50 കിമീ. മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഇന്തൊനീഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലാംബാക്ക് ദ്വീപില്‍ ലുണ്ടായ ഭൂചലനത്തില്‍ പത്ത് മരണം. നാല്‍തോളം പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍ പറയുന്നു. മരിച്ച പത്തുപേരില്‍ മലേഷ്യയില്‍ നിന്നുള്ള വിദേശ ടൂറിസ്റ്റും ഉള്‍പ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. പ്രദേശിക സമയം പുലര്‍ച്ചെ 6.45 ഓടെ ഉണ്ടായ ഭുചലനം റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം 20-30 സെക്കന്‍ഡ് നേരം തുടര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു.

ദൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍പ്പെടവരാണ് മരിച്ചവരില്‍ ഭുരിഭാഗവും. ഭൂചലനം പുലര്‍ച്ചെയായതിനാല്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചരില്‍ അധികവും. എന്നാല്‍ ഭുകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല. ലാംബാക്ക് ദ്വീപിന്റെ വടക്കുള്ള മത്താരം നഗരത്തിന്റെ വടക്കുകിഴക്ക് 50 കിമീ. മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏഴു കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവകേന്ദ്രമെന്നതും ഭൂകമ്പത്തിന്റെ ആഘാതം കൂട്ടി. ലംബാക്കിലെ ഭുചലനത്തിന് പിറകെ അറുപതിലധികം ചെറുപ്രകമ്പനങ്ങള്‍ ഉണ്ടായതായും റിപോര്‍ട്ടുകള്‍ പറയുന്നു.

This post was last modified on July 29, 2018 1:02 pm

Related Post
Leave a Comment