X

ബലാല്‍സംഗക്കേസ്; ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍

പരാതിയില്‍ പറയുന്ന ആദ്യ സംഭവം നടന്നത് 2014ലാണ്. അതിനാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവാനാവു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയതെന്ന കേസില്‍ കത്തോലിക്ക സഭയുടെ ജലന്ധര്‍ ബിഷപ്പ് ഫാ. ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിഷപ്പിനെ ഇന്നു തന്നെ ചോദ്യം ചെയ്യാനാവുമെന്നും ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കേസിലെ പ്രാഥമിക നടപടികള്‍ക്ക് ശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് പോവാനാവു, പരാതിയില്‍ പറയുന്ന ആദ്യ സംഭവം നടന്നത് 2014ലാണ്. അതിനാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവാനാവു. എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.