X

കാശ്മീർ: മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും അറസ്റ്റിൽ

ഭരണഘടനയുടെ അർട്ടിക്കിൾ 370 റദ്ദാക്കാനുള്ള നീക്കത്തിന് പിന്നാലെ മോദി സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് മുഫ്തി രംഗത്തെത്തിയിരുന്നു.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികൾ ഇല്ലാതാക്കിയും വിഭജിച്ചുകൊണ്ടുള്ളതുമായ ബില്‍ രാജ്യസഭ പാസാക്കിയതിന് തൊട്ടുപിന്നാലെ
ജമ്മു- കാശ്മീർ മുന്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി അറസ്റ്റിൽ. മുഫ്തിക്ക് പുറമെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തതായി ഇന്ത്യ ടു ഡേ റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റ് മെഹബുബ മുഫ്തിയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാറിന് കീഴിലുള്ള വിവിഐപി ഗസ്റ്റ് ഹൗസായ ഹരി നിവാസിലേക്കാണ് ഇവരെ മാറ്റിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതാണ് ഇപ്പോൾ അറസ്റ്റ് നടപടിയിലേക്ക് നീണ്ടത്. എന്നാൽ അറസ്റ്റിന് പിന്നിലെ കാരണം വ്യക്തമല്ല.

ഭരണഘടനയുടെ അർട്ടിക്കിൾ 370 റദ്ദാക്കാനുള്ള നീക്കത്തിന് പിന്നാലെ മോദി സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് മുഫ്തി രംഗത്തെത്തിയിരുന്നു. വിഭജന സമയത്ത് ഇന്ത്യക്കൊപ്പം നിന്ന കശ്മീരി നേതാക്കളുടെ തീരുമാനം തിരിച്ചടിയായെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കഴിഞ്ഞ സർക്കാറിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന പിഡിപി നേതാവ് മെഹബൂബ.

‘ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തദിനമാണിന്ന്.. 1947 ലെ വിഭജനകാലത്ത് ഇന്ത്യക്കൊപ്പം നിൽക്കാനുള്ള കശ്മീർ നേതാക്കളുടെ തീരുമാനം ഇപ്പോൾ തിരിച്ചടിയായി.. ആർട്ടിക്കിൾ 370 റദ്ദു ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.. ജമ്മു കാശ്മീരിൽ അധീശത്വ ശക്തിയായി ഇന്ത്യയെ ഇത് മാറ്റും’എന്നായിരുന്നു മെഹബൂബ ട്വിറ്ററിൽ കുറിച്ചത്.

എന്താണ് ആർട്ടിക്കിൾ 370? നടപ്പിലാകുന്നത് ഏഴ് പതിറ്റാണ്ടായി ആര്‍ എസ് എസ് കൊണ്ടുനടന്ന ലക്ഷ്യം

This post was last modified on August 5, 2019 10:44 pm

Related Post
Leave a Comment