X

ബര്‍ഖ ദത്ത് ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ചാനലിന്റെ സംപ്രേഷണം സര്‍ക്കാര്‍ തടഞ്ഞതായി പരാതി

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഹിന്ദി ന്യൂസ് ചാനലടക്കം ലോഞ്ച് ചെയ്യാന്‍ പോകുന്ന ഘട്ടത്തിലാണ് ഹാര്‍വെസ്റ്റ് ടിവി രംഗത്ത് വരുന്നത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്തും കരണ്‍ ഥാപ്പറും പുണ്യപ്രസൂണ്‍ ബാജ്‌പേയിയും അടക്കമുള്ളവര്‍ ഉള്‍പ്പെട്ട, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ഉടമസ്ഥതയിലുള്ള ഹാര്‍വെസ്റ്റ് ടിവി ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവച്ചതായി പരാതി. കപില്‍ സിബല്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. ഞങ്ങളുടെ ഹാര്‍വസ്റ്റ് ചാനലിന്റെ സംപ്രേഷണം ഇന്ന് ഉച്ചയ്ക്ക് സര്‍ക്കാര്‍ നിര്‍ത്തിവയ്പ്പിച്ചു. ടാറ്റ സ്‌കൈയുമായി ബന്ധപ്പെട്ട് ചാനല്‍ എയര്‍ ചെയ്യരുത് എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി – കപില്‍ സിബല്‍ ജയ്പൂരില്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഹിന്ദി ന്യൂസ് ചാനലടക്കം ലോഞ്ച് ചെയ്യാന്‍ പോകുന്ന ഘട്ടത്തിലാണ് ഹാര്‍വെസ്റ്റ് ടിവി രംഗത്ത് വരുന്നത്. കരണ്‍ ഥാപ്പറും ബര്‍ഖ ദത്തും പുണ്യപ്രസൂണ്‍ ബാജ്‌പേയിയും ബിജെപി, സംഘപരിവാര്‍ സംഘടനകളുടേയും മോദി-ഷാ നേതൃത്വത്തിന്റേയും വലിയ അപ്രീതിക്കും ആക്രമണത്തിനും പല ഘട്ടങ്ങളില്‍ ഇരയായവരാണ്.

This post was last modified on January 28, 2019 8:22 pm