X

‘ആര്‍ട്ടിക്കിള്‍ 370’, ‘ആര്‍ട്ടിക്കിള്‍ 35 എ’, ‘കാശ്മീര്‍ ഹമാരാ ഹേ’: ബോളിവുഡില്‍ സിനിമാപേരിനായി കടിപിടി

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയുടെ ഹിന്ദി വാക്കുകളായ ധാര 370, ധാര 35 എ എന്നീ വാക്കുകള്‍ക്ക് വേണ്ടിയും നിരവധി ആവശ്യക്കാറുണ്ട്.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച തീരുമാനം ഇത് സംബന്ധിച്ച് സിനിമകളെടുത്ത് ആഘോഷിക്കാന്‍ ബോളിവുഡിന് തിടുക്കം. ടൈറ്റിലുകള്‍ക്കായി മത്സരിക്കുകയാണ് ബോളിവുഡ് സിനിമ നിര്‍മ്മാതാക്കള്‍. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നീ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 20 മുതല്‍ 30 വരെ നിര്‍മ്മാതാക്കളാണ് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയഷനെ സമീപിച്ചിരിക്കുന്നത്. ഈ രണ്ട് ടൈറ്റിലുകള്‍ക്കാണ് ആവശ്യക്കാരേറെ.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയുടെ ഹിന്ദി വാക്കുകളായ ധാര 370, ധാര 35 എ എന്നീ വാക്കുകള്‍ക്ക് വേണ്ടിയും നിരവധി ആവശ്യക്കാറുണ്ട്. ‘കാശ്മീര്‍ ഹമാരേ ഹേ’ എന്നതടക്കമുള്ള ടൈറ്റിലുകളും ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണമുണ്ടാവുകയും ഇതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബലാകോട്ടില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തതിന് പിന്നാലെ തന്നെ 14th Feb 2019 Pulwama Attack’, ‘Surgical Strike 2.0’, ‘Surgical Strike 2.0 Code Pulwama’, ‘Zero Mercy Pulwama’, ‘Indian Strikes Code Pulwama’, ‘Josh Is High തുടങ്ങിയ പേരുകള്‍ക്കായി നിര്‍മ്മാതാക്കള്‍ അസോസിയേഷനെ സമീപിച്ചിരുന്നു.
അഭിനന്ദന്‍, ബലാകോട്ട്, പുല്‍വാമ തുടങ്ങിയ പേരുകളും വന്നു. ബലാകോട്ട് വ്യോമാക്രമണം നടന്ന ദിവസം അഞ്ച് പ്രൊഡക്ഷന്‍ കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനായി ഐഎംഎംപിഎയെ സമീപിച്ചതായി ഹഫിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

This post was last modified on August 7, 2019 5:42 pm

Related Post
Leave a Comment