നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്‍കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന് പുറമെ രാജ്‍കുമാറിന്‍റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനമായി. നാല് ലക്ഷം രൂപ വീതം കുടുംബത്തിലെ നാല് പേര്‍ക്ക് ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സാമ്പത്തികത്തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിവേണമെന്നും കുടുംബത്തെ സഹായിക്കണമെന്നും ആവശ്യപ്പട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവെര കണ്ടിരുന്നു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പിന്റെ പുറത്ത് കുടുംബം പ്രതിഷേധങ്ങളിൽ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സഭായോഗ തീരുമാനം പുറത്ത് വരുന്നത്.
അതിനിടെ, രാജ്കുമാർ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പുറമേ ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കുകയാണ്. വിഷയത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തുകയും നെടുങ്കണ്ടം എസ്ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇടുക്കി മുന്‍ എസ്പി കെ ബി വേണുഗോപാലിനെതിരെയും ആരോപണമുയര്‍ന്നിരുന്നു.
This post was last modified on July 17, 2019 1:36 pm
Leave a Comment