X

പോലീസ് കമ്മീഷണറേറ്റുകൾ ധൃതിപിടിച്ച് നടപ്പാക്കാനില്ല: മുഖ്യമന്ത്രി

പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പോലീസ് കമ്മീഷണറേറ്റുകളുടെ രൂപീകരണം ഉടൻ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം ധൃതി പിടിച്ച് നടപ്പാക്കില്ല. വിഷത്തിൽ മന്ത്രിസഭ തീരുമാനം ഉണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമ സഭയിലായിരുന്നു പിണറായിയുടെ പ്രതികരണം.

മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണറേറ്റുകള്‍ പോലീസ് സേനയില്‍ രൂപീകരിച്ചതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കമ്മീഷണറേറ്റ് രൂപീകരിച്ചതോടെ പോലീസ് സേനയില്‍ ഉണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ചും സര്‍ക്കാരിന് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യവും സഭ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു വി ടി ബല്‍റാം എം എല്‍ എ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഐപിഎസ് ലോബിക്ക് വേണ്ടിയാണ് രഹസ്യമായി ഉത്തരവിറക്കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ടായിരുന്നു ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി കമ്മീഷണറേറ്റുകൾ രൂപീകരിച്ച് സര്‍ക്കാർ തീരുമാനം ഉണ്ടായത്. കളക്ടര്‍മാരുടെ മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കമ്മീഷര്‍ക്ക് കൈമാറി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍മാരെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കമ്മീഷണര്‍മാര്‍ ആക്കണമെന്നായിരുന്നു ശുപാര്‍ശ. തീരുമാനത്തിനെതിരെ സിപിഐ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ആയില്ലെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ ശ്രമിച്ചു; പട്ടാള അട്ടിമറിയിൽ വീണു: മുഹമ്മദ് മുർസിയുടെ മുല്ലപ്പൂ വിപ്ലവാനന്തര ജീവിതം

 

 

This post was last modified on June 18, 2019 12:11 pm