X

മഴക്കെടുതിയില്‍ മരണം 95, കവളപ്പാറയില്‍ കണ്ടെത്തിയത് 23 മൃതദേഹങ്ങള്‍; കോഴിക്കോടും മലപ്പുറത്തും റെഡ് അലര്‍ട്ട്

മധ്യകേരളത്തില്‍ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും മഴ ശക്തമാണ്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 95 ആയി. മലപ്പുറം കവളപ്പാറയില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 23
ആയി. 36 പേരെ ഇനിയും ഇവിടെ കണ്ടെത്താനുണ്ട്. അതേസമയം വയനാട് പുത്തുമലയില്‍ കാണാതായ ഏഴ് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് ഇന്ന് റെഡ് അലര്‍ട്ട് ആണ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത. വടക്കന്‍ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും മഴ ശക്തമാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഴ കൂടുതലും ബാധിച്ചിരിക്കുന്നത്. പാലാ – ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി.

ദുരിതാശ്വാസ ക്യാമ്പുകളില്‍ 2,21,286 പേരാണുള്ളത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പേര്‍ ക്യാമ്പുകളിലുള്ളത് – 47,978. വയനാട്ടില്‍ 35,878 പേരും മലപ്പുറത്ത് 11,129 പേരും ക്യാമ്പുകളുണ്ട്. 1057 വീടുകൾ പൂർണമായും 11,159 വീടുകൾ ഭാഗികമായും തകർന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

This post was last modified on August 14, 2019 4:49 pm