X

കെവിനെ മുക്കിക്കൊന്നതാണെന്ന് ഫോറൻസിക് വിദഗ്ദർ

ബല പ്രയോഗത്തിലൂടെ മാത്രമേ ഇത്തരത്തിൽ സംഭവിക്കാന്‍ ഇടയുള്ളു എന്നും ഫോറൻസിക് വിദഗ്ദർ

കെവിനെ മുക്കിക്കൊന്നതാണെന്ന് ഫോറൻസിക് വിദഗ്ദരുടെ മൊഴി. അപകടമരണമാണെന്ന് കരുതുന്നില്ല. വെള്ളത്തിൽ ബലം പ്രയോഗിച്ച് മുക്കിയതാവാമെന്നാണ് കരുതുന്നത്. അരയ്ക്കൊപ്പം വെള്ളത്തിൽ മുങ്ങിമരിക്കാൻ സാധ്യയില്ലെന്നും ഫോറസൻസിക് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

കെവിന്റെ ശ്വാസ കോശത്തിൽ ഒന്നിൽ 150 മില്ലിയും, 170 മില്ലി എന്നിങ്ങനെ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് വെള്ളത്തിൽ മുങ്ങുമ്പോള്‍ കെവിന് ബോധം ഉണ്ടായിരുന്നെന്നതിന്റെ തെളിവാണ്. ബല പ്രയോഗത്തിലൂടെ മാത്രമേ ഇത്തരത്തിൽ സംഭവിക്കാന്‍ ഇടയുള്ളു എന്നും ഫോറൻസിക് വിദഗ്ദരായ വിഎം രാജീവ്, ജോയ്, ശശികല എന്നിവർ വ്യക്മതാക്കുന്നു. കൊവിന്റെ മരണം കൊലപാതകമാണെന്ന് ശക്തമായ സൂചനകൾ നൽകുന്നതാണ് ഈ മൊഴികൾ.

അതേസമയം, പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ സംഭവ ദിവസം കൃത്യം നടന്ന സമയത്ത് മാന്നാനം മൊബൈൽ ഫോൺ ടവർ പരിധിയിൽ ഉണ്ടായിരുന്നതായി രണ്ട് സ്വകാര്യ മൊബൈൽ ഫോൺ സേവന ദാതാക്കൾ കൂടി കഴിഞ്ഞ ദിവസം കോടതിയിൽ മൊഴി നൽകി. 2–ാം പ്രതി നിയാസ് മോൻ, 3–ാം പ്രതി ഇഷാൻ ഇസ്മായിൽ 7–ാം പ്രതി ഷിഫിൻ ഷജാദ്, 9–ാം പ്രതി ടിറ്റു ജെറോം, 12–ാം ഷാനു ഷാജഹാൻ, 13–ാം പ്രതി ഷിനു നാസർ എന്നിവരുടെ മൊബൈൽ ഫോണാണു സംഭവ സമയത്ത് കോട്ടയത്തും കെവിൻ താമസിച്ച മാന്നാനം പരിധിയിലും കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഉണ്ടായിരുന്നത്.

എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; മറുപടി പരിഹാസം നിറഞ്ഞതെന്ന് മുല്ലപ്പള്ളി

 

 

This post was last modified on June 3, 2019 4:30 pm