X

കൊച്ചി മെട്രോ തൈക്കുടം വരെ നീളുന്നു, ട്രയല്‍ റൺ നടത്തി കെഎംആര്‍എൽ

കൊച്ചി മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം പൂർത്തിയാവുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്ണിനു തുടക്കം. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയിലാണ് ഇന്ന് ട്രയൽ റൺ ആരംഭിച്ചത്. രാവിലെ ഏഴിനാണ് മഹരാജാസ് സ്റ്റേഷനില്‍നിന്നും മെട്രോയുടെ ട്രയല്‍ റണ്‍ ആരംഭിച്ചത്.

എന്നാൽ കടവന്ത്ര വരെയാണ് ട്രയല്‍ തീരുമാനിച്ചതെങ്കിലും സൗത്ത് റെയില്‍വെ ലൈനിനു മുകളിലെ പാതയില്‍ യാത്ര അവസാനിപ്പിച്ചു. മണിക്കൂറില്‍ കേവലം അഞ്ചുകിലോമീറ്റര്‍ മാത്രം വേഗത്തില്‍ലായിരുന്നു ട്രെയിൻ സഞ്ചരിച്ചത്. മെട്രോയുടെ ഏറ്റവും സങ്കീര്‍ണമായ നിര്‍മാണജോലികള്‍ പുർത്തിയായ സൗത്തിലെ മേഖലയിലൂടെയായിരുന്നു യാത്ര. യാത്രക്കാരുടെ ഭാരത്തിന് ആനുപാതികമായി മണല്‍ചാക്കുകള്‍ കംപാര്‍ട്മെന്റുകളില്‍ നിരത്തിയായിരുന്നു യാത്ര.

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത സെപ്റ്റംബറില്‍ തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ.
അതേസമയം, മുപ്പത്തിമൂന്നു കോടി രൂപ വിലയുള്ള ഒരു മെട്രോ ട്രെയിന്‍കൂടി ഈ മാസം അവസാനത്തോടെ കെഎംആര്‍എല്ലിന്റെ ഭാഗമാവും. ഇതോടെ കെഎംആര്‍എല്ലിന്റെ മെട്രോ ട്രെയിനുകളുടെ എണ്ണം ഇരുപത്തിയഞ്ചായി ഉയരും.

This post was last modified on July 21, 2019 3:58 pm