X

ഹിന്ദു പാക്കിസ്താന്‍ പരാമര്‍ശം; തരൂരിനെതിരെ കൊല്‍ക്കത്തയില്‍ കേസ്

രാജ്യത്തിനായി പുതിയ ഹിന്ദുത്വ ഭരണഘടനയുടെ പണിപ്പുരയിലാണ് താനെന്ന് ആര്‍.എസ്.എസ് നേതാവ് ഗോവിന്ദാചാര്യ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ പുതിയ ലേഖനത്തില്‍ പറയുന്നു.

ശശി തരുര്‍ എംപിയുടെ ഹിന്ദു പാക്കിസ്താന്‍ പരാമര്‍ശത്തിനെതിരേ കൊല്‍ക്കത്ത ഹൈക്കോടതി കേസെടുത്തു. തരൂരിന്റെ പരാമര്‍ശം ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൊല്‍ക്കത്തിയില്‍ നിന്നുള്ള അഭിഭാഷകനാണ് കോടതിടെ സമീപിച്ചത്. പരാതിയില്‍ അടുത്തമാസം തരുര്‍ ഹാജരാവണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്താകും എന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ഒരിക്കല്‍ കൂടി ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി നീക്കം അങ്ങനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്താനായി ഇന്ത്യമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പരാമര്‍ശം വിവാദമായതിന് ശേഷവും ഇതേവാക്കുകള്‍ തരൂര്‍ ആവര്‍ത്തിച്ചു. വാക്കുകള്‍ സൂക്ഷിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് പിറകെ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിലായിരുന്നു തരുരിന്റെ പുതിയ പ്രതികരണം. 2013 മുതല്‍ താന്‍ ഇതു പറയുന്നതാണ്. ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത് ഭരണ ഘടന മാറ്റാനാണെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡേ നേരത്തെ പറഞ്ഞിട്ടുണ്ട്. രാജ്യത്തിനായി പുതിയ ഹിന്ദുത്വ ഭരണഘടനയുടെ പണിപ്പുരയിലാണ് താനെന്ന് ആര്‍.എസ്.എസ് നേതാവ് ഗോവിന്ദാചാര്യ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.

 

Related Post
Leave a Comment