കൊല്ലം കടക്കലില്‍ സി പി എം പ്രവർത്തകൻ എ എം ബഷീര്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി കൂടുംബം. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന വ്യക്തമായ സൂചന നൽകുന്നതാണ് നിലപാടുകൾ. പാർട്ടി പ്രവർത്തകനായതാണ് ബഷീർ കൊല്ലപ്പെടാന്‍ കാരണമെന്നാണ് സഹോദരൻ സലാഹുദ്ദീന്റെ ആരോപണം.
അടുത്തിയെ സ്വന്തം സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി ഷാജഹാന്റെ പ്രവൃത്തിയിലും സമാനമായ നിലപാടാണ് സ്വീകരിച്ചത് സ്വീകരിച്ചത്. ഇതുള്‍പ്പെടെ പ്രതി ഷാജഹാനും പ്രാദേശി കോണ്‍ഗ്രസ് നേതൃത്വത്തിനും ബഷീറിനോട് എതിർപ്പുണ്ടായിരുന്നു. ചിതറ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റേതടക്കമുള്ള പ്രതികരണങ്ങൾ ഇത് സാധൂകരിക്കുന്നതാണ്. എന്നാൽ സഹോദരനെ വകവരുത്തുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. ടിയിലായ ഷാജഹാൻ കോൺഗ്രസ്സ് ഗുണ്ടയാണന്നും സിപിഎമ്മും ആരോപിക്കുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ അല്ല കൊലപാതകമെന്നും പ്രതി ഷാജഹാന് പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും ജില്ലാ കോൺഗ്രസ് നേതാക്കള്‍ പറയുന്നു.
അതേസമയം, ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രതി ഷാജഹാനെ ഇരട്ടപ്പേര് വിളിച്ചെന്ന് സംഭത്തിൽ ബഷീറുമായി കഴിഞ്ഞ ദിവസം തർക്കം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ശനിയാഴ്ച വൈകീട്ട് മൂന്നര മണിയോടെ ബഷീറിന്റെ വീട്ടിലെത്തിയ ഷാജഹാൻ കൊലപ്പെടുത്തുകയായിരുന്നു. ബഷീറിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള രണ്ട് കുത്തുകൾ ഉൾപ്പെടെ ഒൻപത് മുറിവുകളാണ് ബഷീറിന്റെ ശരീരത്തിലുള്ളത്. നെഞ്ചിലെ കുത്താണ് മരണകാരണമെന്നാണ് സൂചന. പ്രതി ഷാജഹാൻ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ സിപിഎം ഇന്ന് ഹർത്താല്‍ ആചരിക്കുകയാണ്.
This post was last modified on March 3, 2019 7:13 am
Leave a Comment