X

കേസെടുത്തത് 2017 ഫെബ്രുവരി 26ന്, 28 അറസ്റ്റ്, അതിവേഗ വിചാരണ, മറ്റൊരു ഫെബ്രുവരിയിൽ വിധി, കൊട്ടിയൂർ കേസ് പോലീസ് നീതിന്യായ വ്യവസ്ഥയിലെ നാഴികകല്ല്

2017 ഫെബ്രുവരി 26നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസ് പേരാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രമാദമായ കൊട്ടിയൂർ പീഡനക്കേസിൽ തലശ്ശേരി പോക്സോ കോടതി വിധിപറയുമ്പോൾ അസാധാരണ വേഗത്തിൽ നിയമനടപടി പൂർത്തിയാക്കിയെന്ന് റെക്കോർഡ് കൂടിയാണ് പിറക്കുന്നത്. 2017 ഫെബ്രുവരി 26നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസ് പേരാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയത് രണ്ട് വർഷം പിന്നിടാൻ ദിവസങ്ങൾ ബാക്കിനിൽകെ കൂടിയാണ് കേസിൽ വിധി പറയുന്നതെന്നതും ശ്രദ്ധേയമാണ്.

2017 ഫെബ്രുവരി 7നായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ പ്രസവിച്ചത്. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

2017 ഫെബ്രുവരി 28 ന് ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിൽ എടുക്കുകയും പിറകെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കാന‍ഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

മാർച്ചിൽ 9 കൂട്ടുപ്രതികളും പിടിയിലായി. ഫാദർ റോബിൻ തന്നെയാണ് കുട്ടിയുടെ പിതാവെന്ന് വ്യക്തമാക്കി മാർച്ച് 31 ന് പുറത്ത് വന്ന ഡിഎൻഎ റിപ്പോർട്ട് പുറത്തുവന്നു.

വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് തേരകം, കന്യാസ്ത്രീകൾ ആശുപത്രി അധികൃതർ തുടങ്ങി 10 പേരെയായിരുന്നു കേസിൽ ആദ്യം പ്രതിചേർത്തത്. ആശുപത്രി അധികൃതർ ഉള്‍പ്പെടെ മുന്നുപേർ സമർപ്പിച്ച വിടുതൽ ഹർജി കോടതി സുപ്രീം കോടതി അംഗീകരിച്ചതോടെ പ്രതകളുടെ എണ്ണം ഏഴായി ചുരുങ്ങുകയായിരുന്നു.

2018 ഓഗസ്റ്റ്1 ന് കേസിൽ വിചാരണ ആരംഭിച്ചു. 7 പ്രതികളോടെ വിചാരണ ആരംഭിച്ച കേസ് 7 മാസം നീണ്ടുനിന്നു. ഒരുവിൽ 2019 ൽ വീണ്ടുമൊരു ഫെബ്രുവരിയിൽ വിധി.

This post was last modified on February 16, 2019 12:22 pm