X

ഹര്‍ത്താലിനെതിരെ ചെറുത്തുനിൽപ്പ്; മിഠായി തെരുവിൽ സംഘടിതമായി കടകൾ തുറന്ന് വ്യാപാരികൾ

വ്യാപാരി വ്യവസായി എകോപന സമിതി അധ്യക്ഷൻ ടി നസറുദ്ധീന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ആദ്യം തുറന്നത്

ഹർത്താലിനോട് സഹരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിറകെ കോഴിക്കോട്ടെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ കടകൾ തുറന്ന് വ്യാപാരികൾ. വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാവിലെ 10മണിയോടെ കടകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യാപാരികൾ കൂട്ടമായെത്തിയാണ് കടകൾ തുറക്കുന്നത്.

വ്യാപാരി വ്യവസായി എകോപന സമിതി അധ്യക്ഷൻ ടി നസറുദ്ധീന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ആദ്യം തുറന്നത്. കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘനകൾ നേരത്തെ തന്നെ വ്യക്തിമാക്കിയിരുന്നു. ഇതിന് പിറകെയാണ് വ്യാപാരികൾ സംഘടിതമായി മിഠായിതെരുവിനെ സജീവമാക്കുന്നത്.

അതേസമയം, തലസ്ഥാനമായ തിരുവന്തപുരത്തെ ചാല മാർക്കറ്റിൽ വ്യാപാരികൾക്ക് ആവശ്യമായ സുരക്ഷ പോലീസ് ഒരുക്കാൻ തയ്യാറായ്യിട്ടില്ലെന്നും ആരോപണമുണ്ട്. കൊച്ചി നഗരത്തിലും കടകൾ തുറക്കുമെന്നും വ്യാപാരികൾ പറയുന്നു. പോലീസ് മതിയായ സുരക്ഷ വനൽകുമെന്ന് അറയിച്ചിട്ടുണ്ടെന്നും അതിനാൽ ഇനിമുതൽ എല്ലാ ഹർത്താലിനും കടകൾ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

This post was last modified on January 3, 2019 10:38 am

Related Post
Leave a Comment