X

പ്രണയാഭ്യര്‍ഥന നിരസിച്ചു; പതിനഞ്ചുകാരിയെ ബംഗാള്‍ സ്വദേശി കുത്തിക്കൊന്നു

പശ്ചിമബംഗാള്‍ സ്വദേശിനി ഫാത്തീബിയുടെ മകളായ സമീന കാത്തൂമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്.

പ്രണയാഭ്യര്‍ഥന നിരസിച്ച പതിനഞ്ചുകാരിയെ പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു. തിരൂര്‍ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ പശ്ചിമബംഗാള്‍ ബര്‍ദുമാനിലെ കന്ന സ്വദേശി സാദത്ത് ഹുസൈനെ (25) തിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിനി ഫാത്തീബിയുടെ മകളായ സമീന കാത്തൂമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്.

കത്തികൊണ്ടുള്ള ആക്രമണത്തില്‍ നെഞ്ചിലും വയറിനും കാലിനും കുത്തേറ്റ പെണ്‍കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് സമീനയെ യുവാവ് ആക്രമിക്കുന്നത്.

സമീനയുടെ കൂടെയുള്ളവര്‍ ജോലിക്കുപോയപ്പോഴാണ് സംഭവം. അടുക്കളയില്‍ക്കയറി കുട്ടിയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നു നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

This post was last modified on September 29, 2018 9:08 am

Related Post
Leave a Comment