X

മലപ്പുറം കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി – ഒരു സ്ത്രീയും രണ്ട് കുട്ടികളും

മമ്പാട് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ മതിയായ ഭക്ഷണവും വസ്ത്രവുമില്ലാതെ നൂറുകണക്കിന് പേരുള്ളതായി റിപ്പോട്ടുണ്ട്.

മലപ്പുറം നിലമ്പൂരിന് സമീപം കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലപ്പുറത്തെ വയനാടുമായി ബന്ധിപ്പിക്കുന്ന നാടുകാണി ചുരം ഇടിഞ്ഞു.
കവളപ്പാറയില്‍ മുപ്പതോളം വീടുകളാണ് മണ്ണിനടിയിലായത്. എടവണ്ണയില്‍ വീടിടിഞ്ഞ് മാതാപിതാക്കളും മൂന്ന് കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു.

അതേസമയം മലപ്പുറം മമ്പാട് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ നൂറുകണക്കിന് പേരുള്ളതായി റിപ്പോട്ടുണ്ട്. ഗർഭിണികളും ചെറിയ കുട്ടികളും വൃദ്ധരുമുണ്ട്. കഴിഞ്ഞ ദിവസം പ്രസവിച്ച കുട്ടിയുമുണ്ട്. ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമല്ല എന്ന് കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ മൈന ഉമൈബാന്‍ ഫേസ്ബുക്കില്‍ അറിയിച്ചിട്ടുണ്ട്. സഹായം വേണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു.

കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ വെള്ളം ഉയരാത്ത പ്രദേശമാണിത്. കോളേജിന് സമീപത്തെ വീടുകൾ വെള്ളത്തിൽ മുങ്ങി. ക്യാമ്പിലേയ്ക്ക് അരിയും പച്ചക്കറിയും ആവശ്യമുണ്ട് എന്നും പറയുന്നു.

ബന്ധപ്പെടാവുന്ന നമ്പർ – 9747114155 (മൈന ഉമൈബാന്‍)

This post was last modified on August 14, 2019 2:19 pm

Related Post
Leave a Comment