X

പിറന്നാള്‍ ദിനത്തില്‍ മോദിയുടെ ഭാര്യയെ കണ്ട് സാരി കൊടുത്ത് മമത

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചാണ് മമത ജസോദ ബെന്നിനെ കണ്ടതും കുശലാന്വേഷണങ്ങള്‍ നടത്തിയതും സാരി സമ്മാനിച്ചതും.

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്നലെ മോദിയുടെ ഭാര്യ ജസോദ ബെന്നിനെ കണ്ട് സാരി സമ്മാനിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചാണ് മമത ജസോദ ബെന്നിനെ കണ്ടതും കുശലാന്വേഷണങ്ങള്‍ നടത്തിയതും സാരി സമ്മാനിച്ചതും.

മമത ഡല്‍ഹിയിലേയ്ക്ക് പോകാന്‍ എത്തിയതായിരുന്നു. ജസോദ ബെന്‍ ധന്‍ബാദിലേയ്ക്കും. ഇന്ന് മമത മോദിയെ കാണുന്നുണ്ട്. പ്രധാനമന്ത്രിയെക്കണ്ട് സംസ്ഥാനത്തിന് കേന്ദ്ര ഫണ്ട് അടക്കമുള്ളവ ആവശ്യപ്പെടാനാണ് മമത എത്തുന്നത്. തിങ്കളാഴ്ച ബംഗാളിലെ അസന്‍സോളിലുള്ള കല്യാണേശ്വരി ക്ഷേത്രത്തില്‍ ജസോദ ബെന്‍ പൂജ നടത്തിയിരുന്നു.

This post was last modified on September 18, 2019 7:25 am