X

മുള്ളൻപന്നിയെ പിടിക്കാൻ സുരങ്കയിൽ കയറി; യുവാവിന് ദാരുണാന്ത്യം

മുള്ളൻ പന്നിയെ പിടികൂടാൻ സുരങ്കയ്ക്കുള്ളിൽ കയറിയ യുവാവ് ശ്വാസം മുട്ടിമരിച്ചു. കാസർകോട് ധർമത്തടുക്ക ബാളിഗെയിലെ രമേശ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് രമേശ് മുള്ളൻ പന്നിയെ തേടി ഗുഹയ്ക്കുള്ളിൽ കയറിയത്. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്നു അയൽക്കാരായ നാലുപേർ ഗുഹയ്ക്കുള്ളിൽ കയറിയെങ്കിലും ഇവർക്കും ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. ശ്വാസം തടസ്സപ്പെട്ടതിനെ തുടർന്ന് ഒരാൾ പുറത്തിറങ്ങി വിരമറിയിച്ചതോടെയാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്.  അഗ്നിശമനസേനയും പൊലീസിനെയും വിവരമറിയിക്കുകും രക്ഷാ പ്രവർത്തനം വ്യാപിപ്പിച്ചു.

ഗുഹയ്ക്കുള്ളിൽ മണ്ണിടിയുന്നതാണ് അകത്തേക്കു കടക്കാൻ അഗ്നിശമനസേനാംഗങ്ങൾക്കു തടസ്സമായത്. രമേശിനായി രാത്രി വൈകിയും രാവിലെയും തിരിച്ചൽ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  വ്യാഴാഴ്ച രാത്രിയില്‍ ഒരാളുടെ കാല്‍ കാണാനായെങ്കിലും മണ്ണ് ദേഹത്തു വീണു കിടക്കുന്നതിനാല്‍ പുറത്തെടുക്കാനായില്ല. ബദിയടുക്ക പൊലീസും അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകളും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്. കുന്നിൽ പ്രദേശങ്ങളിൽ ജല ലഭ്യയ്ക്ക് തോട്ടങ്ങളിലുണ്ടാക്കുന്ന തുരങ്കത്തിന് അകത്താണ് അപകടമുണ്ടായത്.

കാസര്‍ഗോട്ടെ ചരിത്രമുറങ്ങുന്ന തുരങ്കങ്ങള്‍ ഈ വരള്‍ച്ചാക്കാലത്ത് വീണ്ടെടുക്കാനാകുമോ?

This post was last modified on November 30, 2018 3:30 pm