പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് 25 കാരനെ ഹരിയാനയില്‍ അള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു. ഡല്‍ഹിക്കടുത്തുള്ള പാല്‍വാലിലെ ബെഹിറോളയിലാണ് സംഭവം. ഗ്രാമത്തിലെ പശു സംരക്ഷണ കേന്ദ്രത്തിന് സമീപത്തു നിന്നും കഴിഞ്ഞ ദിവസം പിടികുടിയ മുന്നുയുവാക്കളെ ആള്‍ക്കുട്ടം മര്‍ദിക്കുകയായിരുന്നു. ഇതിലെ ഒരാളാണ് മരിച്ചതെന്നാണ് വിവരം. ഇവര്‍ പശുക്കളെ മോഷ്ടിച്ച് വില്‍പന നടത്തുന്നയാളാണെന്നാണ് പ്രദേശവാസികളടെ പ്രതികരണം. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിട്ടുണ്ട്. ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
മോഷ്ടാക്കളെ പിടികൂടിയെന്ന് വാര്‍ത്ത പ്രചരിച്ചതോടെ വന്‍ ജനക്കൂട്ടം സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നാണ് വിവരം. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. മര്‍ദനത്തില്‍ പങ്കാളികളായ സഹോദരങ്ങളില്‍ ഒരാളെയാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു.
പശുമോഷണം ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ഒരാളെ മര്‍ദിച്ച് കൊന്ന സംഭവം നടന്ന് ഒരുമാസം പിന്നിടും മുന്‍പാണ് ഹരിയാനയിലെ സമാനമായ സംഭവം. അക്ബര്‍ ഖാന്‍ എന്നയാളെയാണ് പശുക്കടത്ത് ആരോപിച്ച് ഇവിടെ ജനക്കൂട്ടം കൊലപ്പെടുത്തിയത്. ആല്‍വാര്‍ പ്രദേശത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ നിരവധി അക്രമസംഭവങ്ങളാണ് അടുത്തിടെ അരങ്ങേറിയിട്ടുള്ളത്.
Leave a Comment