X

കോട്ടയത്ത് കസ്റ്റഡിയില്‍ എടുത്ത പ്രതി തൂങ്ങിമരിച്ച നിലയില്‍

മണര്‍കാട് സ്വദേശി നവാസിനെ മദ്യപിച്ച് ബഹളം വച്ചതിനായിരുന്നു പോലീസ് കസ്റ്റഡയിലെടുത്തത്.

പോലീസ് സ്‌റ്റേഷനില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. കോട്ടയം മണര്‍കാട് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. മദ്യപിച്ച് ബഹളം വച്ചതിനായിരുന്നു നവാസിനെ പോലീസ് കസ്റ്റഡയിലെടുത്തത്.

കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു.

ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലീസിന്റെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Read More :സി ഒ ടി നസീറിനെ കാണാന്‍ ജയരാജന്മാരെ മാത്രം അനുവദിച്ചതില്‍ ദുരൂഹത ആരോപിച്ച് സുഹൃത്തുക്കള്‍

This post was last modified on May 21, 2019 2:45 pm

Related Post
Leave a Comment