ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ അടിയില്‍പെട്ട് പാപ്പാന് ദാരുണാന്ത്യം. കോട്ടയം കാരാപ്പുഴയിൽ ഭാരത് വിശ്വനാഥൻ എന്ന ആനയ്ക്ക് അടിയിൽപ്പെട്ടാണ് പാപ്പാർ അരുണൻ പണിക്കര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയായായിരുന്നു സംഭവം.
ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാൻ കിടക്കാൻ നിർദേശിച്ചതോടെ അരുൺ നിൽക്കുകയായിരുന്ന ചെരിയുകയായിരുന്നു. ഇതിനിടെ അരുൺ കാൽ വഴുതി വീഴുകയും അനയ്ക്ക് അടിയിൽ പെടുകയുമായിരുന്നു. ഇതിൻ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
പരിസരത്ത് ഉണ്ടായിരുന്നവർ ഓടിയെത്തി ആനയോട് മാറാൻ നിർദേശിച്ച ശേഷം പുറത്തെടുത്ത അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പാന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
Leave a Comment