X

കാണാതായ അര്‍ജന്റീനിയന്‍ ആരാധകന്റെ മൃതദേഹം മീനച്ചലാറ്റില്‍ കണ്ടെത്തി

വ്യാഴാഴ്ച്ച രാത്രി അര്‍ജന്റീനയടെ മത്സരം പരാജയത്തില്‍ അവസാനിച്ചശേഷം അസ്വസ്ഥനായിരുന്ന ബിനുവിനെ വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെ കാണാതാവുകയായിരുന്നു.

ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ പരാജയത്തില്‍ മനംനൊന്ത് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ക്രൊയേഷ്യയോട് അര്‍ജന്റീന ദയനീയമായി പരാജയപ്പെട്ട ദുഖത്തില്‍ ആത്മഹത്യകുറിപ്പെഴുതി വച്ചശേഷം കാണാതായ ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ബിനു അലക്‌സിന്റെ മൃതദേഹമാണ് മീനച്ചിലാറില്‍ കണ്ടെത്തിയത്. ഇല്ലിക്കല്‍ പാലത്തിന് സമീപത്തായിരുന്നു മൃതദേഹം.

കഴിഞ്ഞ രണ്ടു ദിവസമായി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ബന്ധുകളുടെയും നാട്ടുകാരും അലക്‌സിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരികയായിരുന്നു. വ്യാഴാഴ്ച്ച രാത്രി അര്‍ജന്റീനയടെ മത്സരം പരാജയത്തില്‍ അവസാനിച്ചശേഷം അസ്വസ്ഥനായിരുന്ന ബിനുവിനെ വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെ കാണാതാവുകയായിരുന്നു.
മെസ്സിയുടെയും അര്‍ജന്റീനയുടെയും മോശം പ്രകടനം തന്നെ അസ്വസ്ഥനാക്കിയെന്ന് ബിനു എഴുതിയ കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരച്ചില്‍ രണ്ടു ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ബിനു നാടുവിട്ടതാകാമെന്ന നിഗമനത്തിലായിരുന്നു വീട്ടുകാര്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 24, 2018 11:07 am

Related Post
Leave a Comment