X

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ മഠത്തില്‍ കഴിയേണ്ടവരല്ല; ബലാല്‍സംഗ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്

ഇപ്പോള്‍ നടക്കുന്ന സമരത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഗൂഡാലോചനയുണ്ടെന്നും സഭ ആരോപിക്കുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ് സഭ. സമരം ചെയ്ത കന്യാസ്ത്രീകള്‍ കുറുവിലങ്ങാട് കഴിയേണ്ടവരല്ല. കന്യാസ്ത്രീയുടെ ആരോപണം വാസ്തവ വിരുദ്ധമാണ്. കൊച്ചിയില്‍ നടക്കുന്ന സമരത്തെ അപലപിക്കുന്നുവെന്നും സഭ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന സമരത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഗൂഡാലോചനയുണ്ടെന്നും സഭ ആരോപിക്കുന്നു.

അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൊച്ചിയില്‍ സമരം നടത്തുന്നതിനിടെ ജലന്ധറില്‍ മിഷണറീസ് ഓഫ് ജീസസ് രജത ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീകള്‍ക്കൊപ്പം കേക്ക് മുറിക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജലന്ധര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന അടക്കമുള്ള കന്യാസ്ത്രീകള്‍ പങ്കെടുത്തതായും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

This post was last modified on September 10, 2018 4:44 pm