ഗുരുഗ്രാമില്‍ 25കാരനായ സ്വകാര്യ കമ്പനി ജീവനക്കാരന്‍ 24കാരിയായ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. ഡല്‍ഹി സ്വദേശിയായ യുവതി തിങ്കളാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവാവ് യുവതിയെ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളെ അറിയാം എന്ന് യുവതി പൊലീസിനോട് പറഞ്ഞു. സെപ്റ്റംബറില്‍ യുവതിയോട് ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് യുവതി തള്ളിക്കളഞ്ഞു. ഇതേത്തുടര്‍ന്ന് താന്‍ കൈയിലെ ഞരമ്പ് മുറിക്കുമെന്നും തലിയിടിച്ച് മരിക്കുമെന്നും മറ്റും ഭീഷണി മുഴക്കിത്തുടങ്ങി. യുവതി ഇയാളോട് സംസാരിക്കാന്‍ തുടങ്ങി. ഇങ്ങനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), ഐപിസി 506 (ക്രിമിനല്‍ ഭീഷണി) എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തന്നെ വിവാഹം കഴിക്കണമെന്ന് വീട്ടുകാരോട് പറയണമെന്നും വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും യുവാവ് ഭീഷണി മുഴക്കിയിരുന്നു. യുവതിയെ വിളിച്ച് ഫോണ്‍ എടുക്കാത്തതിനാല്‍ യുവാവ് യുവതിയുടെ പിതാവിന്റെ ഫോണിലേയ്ക്ക് വിളിച്ച് തങ്ങള്‍ തമ്മില്‍ ബന്ധമുണ്ട് എന്ന് പറഞ്ഞു. യുവതി ഇയാളെ വാട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നു. താനുമായി വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് യുവതിയുടെ പിതാവിനെ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.
Leave a Comment