തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ് എസ് ആലോചിക്കുന്നെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് നടന്‍ മോഹന്‍ലാല്‍. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വളരെ നേരത്തെ നിശ്ചയിച്ചതായിരുന്നു അത്. ‘മുന്‍പു മറ്റു പാര്‍ട്ടികളുടെ നേതാക്കളെയും കണ്ടിട്ടുണ്ട്. അതുപോലെ ഒന്നായിരുന്നു ഇതെന്നും താരം പ്രതികരിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താനിപ്പോള്‍ ജോലി ചെയ്യുകയാണ്, തിരുവനന്തപുരത്ത ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം സംഭന്ധിച്ച വിവരം ഇതുവരെ അറിഞ്ഞിട്ടില്ല. അറിയാത്തകാര്യമായതിനാല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആ സമയങ്ങളിലും ഇതുപോലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
This post was last modified on September 5, 2018 1:29 pm
Leave a Comment