X

മകള്‍ നിഷയ്ക്ക് സണ്ണി ലിയോണ്‍ കരുതിവച്ച സ്നേഹസമ്മാനം ഇതാണ്

ബോളിവുഡ് താരമെന്ന നിലയില്‍ തിരക്കു പിടിച്ച ജീവിതത്തിനിടയിലും മകളുടെ സന്തോഷത്തിനായി സമയം മാറ്റി വച്ച് സണ്ണി ലിയോണ്‍

ബോളിവുഡ് താരമെന്ന നിലയില്‍ തിരക്കു പിടിച്ച ജീവിതത്തിനിടയിലും മകളുടെ സന്തോഷത്തിനായി സമയം മാറ്റി വച്ച് സണ്ണി ലിയോണ്‍. സ്ഫടികത്തില്‍ തീര്‍ത്ത പെയിന്റിങ്ങാണ് തന്റെ ദത്തു പുത്രിക്കായി സണ്ണി ലിയോണ്‍ തയ്യാറാക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ചിത്രത്തിന്റെ നിര്‍മാണം ഏഴു മാസമെടുത്താണ് താരം പുര്‍ത്തിയാക്കിയത്. പക്ഷികള്‍ ഒരുമിച്ചിരിക്കുന്ന  ക്രിസ്റ്റല്‍ ചിത്രം താരം തന്നെയാണ് തന്റെ ട്വിറ്ററിലുടെ പുറത്തുവിട്ടത്.

ചിത്രം തന്റെ കൈ കൊണ്ട് മകള്‍ക്ക് നിര്‍മിച്ച സമ്മാനമാണ്. ഒക്ടോബറില്‍ ആരംഭിച്ച ചിത്രത്തിന്റെ നിര്‍മാണത്തിനായി ആയിരത്തോളം ഗ്ലാസ് ക്രിസ്റ്റലുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ചിത്രത്തില്‍ പതിച്ച് ഒരോ ക്രിസ്റ്റലും നിഷയോടുള്ള തന്റെ സ്‌നേഹമാണെന്നും സണ്ണി ലിയോണ്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

2017 ജൂലായിലാണ് സണ്ണി ലിയോണ്‍ ഡാനിയേല്‍ വെബര്‍ ദമ്പതികള്‍ നിഷയെ ദത്തെടുക്കുന്നത്. ഇതിനു ശേഷം ഇവര്‍ക്ക് ഇരട്ടകുട്ടികളും പിറന്നിരുന്നു. വാടക ഗര്‍ഭധാരണത്തിലുടെ മാര്‍ച്ചിലായിരുന്നു അഷര്‍ നൂഹ് എന്നിവരുടെ ജനനം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന വീരമാദേവിയാണ് സണ്ണിലിയോണിന്റെ പുതിയ ചിത്രം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 30, 2018 12:47 pm

Related Post
Leave a Comment