മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഹര്ജിയിന്മേൽ മുംബൈ ദിൻദോഷി കോടതി ഇന്ന് വിധി പറയും. ഇന്നലെ ഇരുകക്ഷികളുടെയും വാദം പൂർത്തിയായിരുന്നു. യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഡിഎന്‍എ പരിശോധനയുടെ ആവശ്യമില്ലെന്നുമായിരുന്നു ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ പ്രധാന വാദങ്ങള്‍. കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും ഗുപ്ത വാദിച്ചു.
ജാമ്യാപേക്ഷയിൽ വിധി പറയും വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് മഹാരാഷ്ട്ര പോലീസിന് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു. യുവതി ഉന്നയിച്ച ആരോപണങ്ങൾക്ക് ബിനോയിയുടെ അഭിഭാഷകൻ മറുപടി കഴിഞ്ഞദിവസം നൽകിയിരുന്നു. തങ്ങളുടെ വാദം എഴുതി നൽകുമെന്ന് യുവതിയുടെ അഭിഭാഷകർ അറിയിച്ചു. കേസ് കോടതിയിലെത്തിയ ദിവസം തന്നെ ഗൗരവപ്പെട്ടതെന്ന് വിശേഷിപ്പിച്ച് കൂടുതൽ വാദങ്ങൾക്കായി ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു. അറസ്റ്റും മുംബൈ കോടതി തിങ്കളാഴ്ച വരെ തടഞ്ഞിരുന്നു.
യുവതിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നാണ് ബിനോയിയുടെ വക്കീൽ ഇന്നലെ കോടതിയിൽ വാദിച്ചത്. ഇത് തെളിയിക്കുന്നതെന്നു പറയുന്ന ഫോട്ടോകളും മറ്റും വക്കീൽ ഹാജരാക്കി.യുവതിയെ ബിനോയ് ബലാൽസംഗം ചെയ്തതിന് തെളിവില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിക്കു മുമ്പാകെ വാദിച്ചു. ഇപ്പോള്‍ കേസ് നടക്കുനന്‍ ഓഷി വാര പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് യുവതി മീരാ റോഡ് പൊലീസ സ്റ്റേഷനിൽ ബിനോയിക്കെതിരെ നൽകിയ പരാതിയില്‍ ബലാത്സംഗ കുറ്റം ഇല്ലെന്ന് അശോക് ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാല്‍ യുവതിയുടെയും കുട്ടിയുടെയും പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെയും അച്ഛന്റെയും സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ബിനോയിയുടെ പേരാണെന്ന് യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ വാദിച്ചു.
ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യം കോടതി അംഗീകരിക്കരുതെന്നും ബിനോയിയുടെ വക്കീൽ വാദിച്ചു. വിവാഹം സംബന്ധിച്ച് യുവതി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും അദ്ദേഹം വാദിച്ചു.
ഹിന്ദു വിവാഹനിയമപ്രകാരം രണ്ടാം വിവാഹത്തിന് സാധുതയില്ലെന്നാണ് ബിനോയിയുടെ വക്കീൽ വാദിച്ചത്. ബിനോയ് ആദ്യവിവാഹം നിലനിൽക്കെ വീണ്ടും വിവാഹം ചെയ്തെന്നും മുൻപ് വിവാഹം ചെയ്ത വസ്തുത യുവതിയെ അറിയിച്ചില്ലെന്നുമാണ് പ്രൊസിക്യൂഷന്റെ വാദം. ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതിയുടെ വക്കീൽ വാദിക്കുന്നു. ബിനോയിയുടെ വാദങ്ങള്‍ ശരിയല്ലെന്നും പരാതിയില്‍ പറയുന്ന സമയത്ത് ബിനോയിയുടെ ഫോണ്‍ ലൊക്കേഷനുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അഭിഭാഷകന്‍ പറയുന്നു.
Azhimukham Read: പട്ടികജാതി പ്രീമെട്രിക് സ്കോളർഷിപ്പിന് രണ്ടര ലക്ഷം രൂപ വരുമാനപരിധി; സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയെന്ന് ദളിത് അവകാശ പ്രവര്‍ത്തകര്‍
Leave a Comment