X

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം; യുവാവിനെ തലയ്ക്കടിച്ച് കൊന്നു

ശനിയാഴ്ച രാത്രി 11-30 ഓടെയായിരുന്നു സംഭവം. ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല നടത്തിയത്.

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം. കടയ്ക്കാവൂരിന് സമീപം വക്കത്ത് ഇന്നലെ രാത്രി യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. വക്കം സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സന്തോഷ് കുമാർ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്.

ഇരുവരും തമ്മിൽ മുൻപും പ്രശ്നമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ശനിയാഴ്ച രാത്രി 11-30 ഓടെയായിരുന്നു സംഭവം. ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല നടത്തിയത്.

തിരുവനന്തപുരം നഗരത്തിനും പരിസരിസരത്തും രണ്ട് മാസത്തിനിടെ നടക്കുന്ന മുന്നാമത്തെ കൊലപാതകമാണ് ഇത്. അടുത്തുടെ ലഹരി മാഫിയ സംഘം എറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അതിന് പുറമെയായിരുന്നു കരമനയിൽ ഒരു സംഘം യുവാക്കൾ അനന്ദു എന്ന യുവാവിനെ തട്ടക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത്.

This post was last modified on April 7, 2019 9:02 am