X

നെടുങ്കണ്ടം കസ്റ്റഡി മരണം: കർശന നടപടിയെന്ന് കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്, സമരത്തിൽ നിന്നും പിൻമാറി

സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും, നഷ്ടപരിഹാരമായി ആശ്രിതർക്ക് ജോലി നൽകണമെന്നുമായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങൾ.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് രാജ്‍കുമാറിന്റെ കുടുംബം. മുഖ്യമന്ത്രിയെ കണ്ടതിൽ പൂർണ സംതൃപ്തിയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എല്ലാ ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും രാജ്‍കുമാറിന്റെ ഭാര്യ വിജയമ്മ പറഞ്ഞു.

സർക്കാർ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും രാജ്‍കുമാറിന്‍റെ ഭാര്യാമാതാവ് സുന്ദരിയും പ്രതികരിച്ചു പറഞ്ഞു. ഈ സാഹചര്യത്തിൽ നാളെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സമരത്തിൽ നിന്നും തൽക്കാലം പിൻമാറുകയാണെന്നും കുടുംബം വ്യക്തമാക്കി. രാജ്‍കുമാറിന് ഏറ്റത് മൃഗീയ മർദ്ദനമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ടും കേസ് ഒരുക്കാൻ പോലീസിൽ തന്നെ സംഘടിത നീക്കം നടക്കുന്നതായും വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും, നഷ്ടപരിഹാരമായി ആശ്രിതർക്ക് ജോലി നൽകണമെന്നുമായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങൾ. കസ്റ്റഡി മരണത്തിൽ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ഇന്ന് രംഗത്തെത്തിയിരുന്നു.

കർണാടക: കോൺഗ്രസ് എംഎൽഎ രാജി വെച്ചു; പുറത്തുപോകുന്നത് രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിലൊരാൾ

 

This post was last modified on July 10, 2019 11:41 am

Related Post
Leave a Comment