X

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചവരെ നെഹ്രു കോളേജ് തോല്‍പ്പിച്ചു; ഫോട്ടോയുള്ള കാര്‍ഡ് കൊടുത്തവര്‍ക്ക് സസ്‌പെന്‍ഷന്‍

പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി വസ്തുനിഷ്ഠമെന്ന് കണ്ടതോടെ സര്‍വകലാശാല ഇവര്‍ക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തിരുന്നു.

ജിഷ്ണു പ്രണോയിയുടെ ചിത്രം വച്ച ആശംസ കാര്‍ഡുകള്‍ നവാഗതര്‍ക്ക് വിതരണം ചെയ്ത, പാമ്പാടി നെഹ്രു കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നവാഗതര്‍ക്ക് നല്‍കിയ സ്വീകരണത്തിലാണ് ജിഷ്ണുവിന്റെ ചിത്രമുള്ള ആശംസ കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അച്ചടക്ക നടപടിയുമായി കാര്‍ഡ് വിതരണത്തിന് ബന്ധമില്ല എന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

അതേസമയം നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി അന്വേഷിക്കാന്‍ നിയോഗിച്ച സമിതി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ത്ഥികളെ മനപൂര്‍വം തോല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ, അവരുടെ പരീക്ഷാപേപ്പര്‍ തിരുത്തിയാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചതെന്ന് അന്വേഷണ സമിതി കണ്ടെത്തി. ആര്‍.രാജേഷ് എംഎല്‍എ അധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി വസ്തുനിഷ്ഠമെന്ന് കണ്ടതോടെ സര്‍വകലാശാല ഇവര്‍ക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

This post was last modified on July 27, 2019 6:35 pm

Related Post
Leave a Comment