X

ഉത്തര്‍പ്രദേശില്‍ പുതിയ ഇനം മാങ്ങയ്ക്ക് പേര് ‘അമിത് ഷാ’

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഐക്യപ്പെടുത്താന്‍ കഴിഞ്ഞ നേതാവാണ് അമിത് ഷാ എന്നും ഹാജി കലീമുള്ള അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശിലെ മാലിഹാബാദില്‍ പുതിയ ഇനം മാങ്ങയ്ക്ക്, മാമ്പഴ കര്‍ഷകന്‍ ഹാജി കലിമുള്ള നല്‍കിയിരിക്കുന്ന പേര് ‘ഷാ’ എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ പേര്. അമിത് ഷായുടെ വ്യക്തിത്വത്തില്‍ താന്‍ വളരെയധികം ആകൃഷ്ടനായി എന്ന് മാംഗോ മാന്‍ എന്ന് അറിയിപ്പെടുന്നു ഹാജി കലീമുള്ള പറയുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഐക്യപ്പെടുത്താന്‍ കഴിഞ്ഞ നേതാവാണ് അമിത് ഷാ എന്നും ഹാജി കലീമുള്ള അഭിപ്രായപ്പെട്ടു.

‘ഷാ’ മാങ്ങ ഉടന്‍ തന്നെ വിപണിയിലെത്തുമെന്നും കലീമുള്ള അറിയിച്ചു. പദ്മശ്രീ പുരസ്‌കാര ജേതാവായ ഹാജി കലീമുള്ള നേരത്തെ മറ്റൊരിനം മാങ്ങയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയിരുന്നു. മുന്നൂറോളം ഇനം മാങ്ങകള്‍ വികസിപ്പിച്ചിട്ടുള്ള ഹാജി കലീമുള്ള നേരത്തെ തന്റെ മാങ്ങകള്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും ഐശ്വര്യ റായിയുടേയും പേര് നല്‍കിയിരുന്നു.

This post was last modified on June 15, 2019 7:53 am