X

പേരാമ്പ്രയില്‍ ആശുപത്രി ജീവനക്കാരെ ബസ്സില്‍ കയറ്റിയില്ലെന്നു പരാതി

പേരാമ്പ്രയില്‍ ഇന്ന് രാവിലെ ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കിറങ്ങിയ ഇസിജി ടെക്നീഷ്യന്‍ അടക്കമുഉള്ള ജീവനക്കാരെ ബസ്സില്‍ കയറ്റിയില്ലെന്നു പരാതി. കോഴിക്കോട് പേരാമ്പ്ര റൂട്ടില്‍ ഓടുന്ന ബസുകള്‍ ജീവനക്കാരെ ഇറക്കി വിടുകയും ചില ബസ്സുകള്‍ കയറ്റാതെ പോവുകയും ചെയ്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പേരാമ്പ്ര കല്ലോട് ഗവര്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നിപ്പോ വൈറസ് ബാധയുടെ ഭീതിയില്‍ തുടരുന്ന പേരാമ്പ്ര താലൂക്കില്‍ ഇത്തരം പ്രവണതകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ സാധ്യത ഉണ്ട്. അതെസമയം ബസ് ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് കല്ലോട് ഡിവൈഎഫ്‌ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 23, 2018 11:49 am