X

കേരളത്തിന് പണമോ പുതിയ പദ്ധതികളോ ഇല്ല, പിണറായി നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കും

15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ പരിഷ്‌കരിക്കണം എന്ന മുഖ്യമന്ത്രിയുടെ ആവശ്യവും അംഗീകരിച്ചിട്ടില്ല.

കേരളത്തിന് പണമോ പുതിയ പദ്ധതികളോ ഇല്ലെന്ന് വ്യക്തമാക്കി നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്റെ നടപടി റിപ്പോര്‍ട്ട്. ഇന്നത്തെ യോഗത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടക്കം കേരളം മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നും അനുകൂല മറുപടിയല്ല വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്നത്‌. ചെന്നൈ – ബംഗളൂരു വ്യാവസായിക ഇടനാഴി, കൊച്ചി വഴി കോയമ്പത്തൂരിലേയ്ക്ക് നീട്ടുന്ന കാര്യം, ദേശീയ വ്യാവസായിക ഇടനാഴി വികസന നിര്‍വഹണ ട്രസ്റ്റിന്റെ അടുത്ത ബോര്‍ഡ് യോഗത്തില്‍ പരിഗണിക്കാം എന്ന് മാത്രം പറയുന്നു. കൊച്ചുവേളി – കാസറഗോഡ് അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

തീരദേശ, മലയോര ഹൈവേ നിര്‍മ്മാണത്തിന് പണം നല്‍കണം എന്ന ആവശ്യം തള്ളി. കൊല്ലത്ത് നിന്ന് കോവളത്തേയ്ക്കും കോഴിക്കോട് നിന്ന് ബേക്കലിലേയ്ക്കുമുള്ള ജല പാതകള്‍ക്ക് പണം നല്‍കില്ല. 2014 മുതല്‍ 2017 വരെ മൂന്ന് ബജറ്റുകളില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കും എന്ന് പറയുന്നുണ്ട്. ഇത്തവണയും എയിംസ് കേരളത്തിനില്ല. ഫാര്‍മ പാര്‍ക്കിന് തത്വത്തിലുള്ള അനുമതി പോലും നല്‍കാനാവില്ല. നീതി ആയോഗിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ സമിതി വേണം എന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു. സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല. 15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ പരിഷ്‌കരിക്കണം എന്ന മുഖ്യമന്ത്രിയുടെ ആവശ്യവും അംഗീകരിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതിഭവനിലാണ് നീതി ആയോഗിന്റെ അഞ്ചാം ഗവേണിംഗ് കൗണ്‍സില്‍ യോഗം നടക്കുന്നത്. രാഷ്ട്രപതിഭവനിലാണ് നീതി ആയോഗിന്റെ അഞ്ചാം ഗവേണിംഗ് കൗണ്‍സില്‍ യോഗം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും യോഗം ബഹിഷ്കരിക്കുകയാണ്.

This post was last modified on June 15, 2019 3:02 pm

Related Post
Leave a Comment