X

അഖിലേഷ് യാദവ്- മായാവതി കൂടിക്കാഴ്ച; യുപി മഹാസഖ്യത്തിൽ നിന്നും കോൺഗ്രസ് പുറത്ത്?

ഉത്തർ പ്രദേശിൽ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരികരണം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ചർച്ചകളുമായി എസി.പി- ബിഎസ്.പി നേതാക്കളുടെ കൂടിക്കാഴ്ച. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി എന്നിവരാണ് സഖ്യം സംബന്ധിച്ച ചർച്ചകളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, ഒരിക്കൽ ബദ്ധവൈരികളും ഇപ്പോൾ സഖ്യത്തോടെ പ്രവർത്തിക്കുന്ന എസ് പിയുടെ ബിഎസ് പിയും ബിജെപിക്കെതിരെ മഹാസഖ്യം പണിയുമ്പോൾ ഇതിൽ കോൺഗ്രസ് ഭാഗമല്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിനെ ഭാഗമാക്കി മുന്നണി രൂപീകരിക്കുന്നതില്‍ ഇരു നേതാക്കള്‍ക്കും താൽപര്യക്കുറവുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

മുന്നണിയിൽ ചെറുപാർട്ടികൾക്ക് അവസരം നൽകാനും ജനുവരി 15 ഒാടെ സീറ്റ് വിഭജനം ഉൾപ്പെടെ പൂർ‌ത്തിയാക്കാനുമാണ് തീരുമാനം. ചൗധരി അജിത്ത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദളിന് മുന്ന് സീറ്റുകൾ ഉൾപ്പെടെ നീക്കിവച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു, ഇതാണോ നമ്മളാഗ്രഹിച്ച ഇന്ത്യ?: നസീറുദ്ദീന്‍ ഷാ

ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ കേരളം പരാജയപ്പെട്ടോ? തമിഴ്നാടിനു പിന്നിൽ നാലാമത്

This post was last modified on January 5, 2019 7:06 am