ദുബായിൽ വാഹനാപകടത്തിൽ മരിച്ച എട്ട് മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് നോർക്ക റൂട്ട്‌സ് അധികൃതർ നടപടി സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തളിക്കുളം അറക്കവീട്ടിൽ മുഹമ്മദുണ്ണി ജമാലുദ്ദീന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിലും തുടർന്ന് നോർക്ക എമർജൻസി ആംബുലൻസ് മുഖേന വീട്ടിലുമെത്തിച്ചു.
തലശ്ശേരി സറീനാസിൽ സി.കെ ഉമ്മർ, മകൻ നബീൽ ഉമ്മർ, തൃശൂർ വള്ളിത്തോട്ടത്തിൽ വീട്ടിൽ കിരൺ ജോണി എന്നിവരുടെ ഭൗതിക ശരീരം ഇന്ന് രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. കണ്ണൂർ പുതിയപുരയിൽ വീട്ടിൽ രാജന്റെ ഭൗതിക ശരീരം നാളെ രാവിലെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. തിരുവനന്തപുരം മാധവപുരം സ്വദേശി ദീപകുമാറിന്റെയും കോട്ടയം പാമ്പാടി കാർത്തിക വീട്ടിൽ വിമൽ കുമാറിന്റെയും ഭൗതിക ശരീരം നാളെ പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിക്കും.
എംബസി ഉദ്യോഗസ്ഥരും നോർക്ക അധികൃതരും വിവിധ സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കാൻ സഹായിച്ചത്.
This post was last modified on June 8, 2019 10:32 pm
Leave a Comment