X

‘ആ അഞ്ചുപേര്‍ മാത്രമല്ല തങ്ങളും കന്യാസ്ത്രീകള്‍’: ബിഷപ്പിനെ പിന്തുണയ്ക്കുന്ന ജലന്ധറിലെ സന്യാസിനിമാര്‍ മുഖ്യമന്ത്രിയെ കണ്ടു

ബിഷപ്പിനെതിരെ അഞ്ചുപേര്‍ കളളം പറഞ്ഞതുകൊണ്ട് സത്യം ഇല്ലാതാകില്ല

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കേരള പോലീസ് നടത്തിവരുന്ന അന്വേഷണത്തില്‍ ഗൂഡാലോചനയെന്നാരോപിച്ച് മിഷണറീസ് ഓഫ് ജീസസിലെ ഒരു വിഭാഗം സന്യാസിനിമാര്‍ മുഖ്യമന്തി പിണറായി വിജയനെ കണ്ടു. ജലന്ധറില്‍ നിന്നുള്ള സന്യാസിനിമാര്‍ ഡല്‍ഹിയിലെത്തിയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം കൈമാറിയത്. കേസില്‍ അന്വേഷണ സംഘം പക്ഷപാത പരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ച കന്യാസ്ത്രീകള്‍, നടപടികളുടെ പേരില്‍ പോലീസ് കേരളത്തിലെ ഉള്‍പ്പെടെ മഠങ്ങളില്‍ അസമയങ്ങളില്‍ പോലും കയറി ഇറങ്ങുകയാണെന്നും ആരോപിച്ചു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളുടെ സംഘം. ബിഷപ്പിനെതിരെ അഞ്ചുപേര്‍ കളളം പറഞ്ഞതുകൊണ്ട് സത്യം ഇല്ലാതാകില്ല എന്നും സന്യാസിനിസഭാ പ്രതിനിധികള്‍ ഡല്‍ഹിയില്‍ മാധ്യങ്ങളോട് പ്രതികരിച്ചു. മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമല, മദര്‍ ജനറല്‍ അമല എന്നിവരുടെ നേതൃത്വത്തിലാണ് സിസ്റ്റര്‍മാര്‍ മുഖ്യമന്ത്രിയെ കണ്ടത്.

ഇങ്ങനെയുള്ള വള്ളിക്കെട്ടുകളുണ്ടെങ്കില്‍ കെസിബിസിയിലേക്ക് ചാട്ടവാറുമായി വിശ്വാസികളെത്താന്‍ അധികകാലം വേണ്ടിവരില്ല

This post was last modified on September 26, 2018 4:44 pm