X

ബിഷപ്‌ ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ ബലാത്സംഗക്കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചേക്കും

'സേവ് അവര്‍ സിസ്റ്റേഴ്സ്' (എസ്ഒഎസ്.) ആക്ഷന്‍ കൗണ്‍സിലില്‍ പ്രതിനിധികള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി സ്പീക്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ഉള്‍പ്പെടെ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസുകളില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ‘സേവ് അവര്‍ സിസ്റ്റേഴ്സ്’ (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സിലില്‍ പ്രതിനിധികള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. പ്രത്യേക കോടതിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും വേണമെന്നാണ് ആവശ്യം. ഇതില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കുന്നതില്‍ അനുഭാവപൂര്‍ണമായ മറുപടിയാണ് ലഭിച്ചത്.
എന്നാല്‍ പ്രത്യേക കോടതി എന്നവിഷയം ഹൈക്കോടതിയില്‍ ആവശ്യപ്പെടാനും നിര്‍ദേശം ലഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായും ഇവര്‍ വിശദമായി സംസാരിച്ചു. ഫാ. അഗസ്റ്റിന്‍ വട്ടോളി, ഷൈജു ആന്റണി, കന്യാസ്ത്രീയുടെ സഹോദരി, പി. ഗീത എന്നിവരാണ് മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടത്.

കേസിലെ വിചാരണ അനിശ്ചിതമായി നീളുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിന് കാരണമാകുമെന്നും പരാതിക്കാരുടെ ജീവനുള്‍പ്പെടെ പ്രതികള്‍ ഭീഷണി ആയേക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഒഎസ് മുഖ്യമന്ത്രിയെ സമീപിച്ചത്. ഫ്രാങ്കോയ്‌ക്കെതിരേ നേരത്തേ മൊഴിനല്‍കിയ ഒരു വൈദികന്‍ കുര്യാക്കോസ് കാട്ടുത്തറ ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും ഇവര്‍ ഇതിന് ഉദാഹരണമായി വിശദീകരിച്ചു.

മുമ്പ് ജലന്ധര്‍ രൂപതയിലെ ഒരു ഇടവകവികാരിയും കന്യാസ്ത്രീസമൂഹത്തിന്റെ റെക്ടറുമായിരുന്ന ഇദ്ദേഹത്തെ ഫ്രാങ്കോയ്ക്കെതിരെ മൊഴിനല്‍കിയതിനെത്തുടര്‍ന്ന് റെസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി. മൃതദേഹം പോലീസ് കാവലില്‍ കേരളത്തിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പി.സി. ജോര്‍ജിനെതിരേ നിയമസഭാ എത്തിക്‌സ് കമ്മിറ്റി നടപടിയെടുക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വര്‍ പരാതി നല്‍കി. സ്പീക്കറുടെ നിര്‍ദേശപ്രകാരം കമ്മിറ്റി ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കും. പരാതിക്കാരിയെയും കുടുംബാംഗങ്ങളെയും വാര്‍ത്താസമ്മേളനത്തില്‍ അധിക്ഷേപിച്ചത് സംബന്ധിച്ചാണ് പരാതി.

ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ജീവന് ഭീഷണിയെന്ന് എസ്ഒഎസ്; ആവശ്യം വൈദികന്റെ ദുരൂഹമരണത്തിനു പിന്നാലെ

ഈ പിതാവിന്റെ വാക്കുകള്‍ കേരളം കേള്‍ക്കണം; അവളെന്റെ മകളാണ്; കാര്യം പറയുന്നവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്ന പരിപാടി ഇനി നടക്കില്ല

This post was last modified on October 23, 2018 9:29 am