X

തരൂരിന്റെ നിലപാട് സ്വാഗതം ചെയ്യുന്നു, പിന്തുണയുമായി ഒ രാജഗോപാൽ

അകാരണമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കേണ്ടതില്ലെന്ന തിരുവനന്തപുരം എംപി ശശി തരൂരിന്റെ പ്രസ്താവന കോൺഗ്രസിൽ വിവാദത്തിന് വഴിവച്ചതിന് പിന്നാലെ നിലപാടിനെ സ്വാഗതം ചെയ്യുത് ബിജെപി നേതാവും എംൽഎയുമായ ഒ രാജഗോപാൽ. എന്തിനെയും അന്ധമായി എതിർക്കുക എന്നത് കാലഹരണപ്പെട്ട നിലപാടാണെന്നും രാജഗോപാൽ വ്യക്തമാക്കുന്നു.

അതേസമയം, സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഉപ തിരഞ്ഞെടുപ്പ് നടക്കണമെന്നിരിക്കെ പാലായിൽ മാത്രം തിരഞ്ഞെടുപ്പ് നടത്താനുള്ള തീരമാനത്തെയും അദ്ദേഹം വിമര്‍ശിത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയല്ലെന്നായിരുന്നു രാജഗോപാൽ പറയുന്നു.

അതിനിടെ, ശശി തരൂർ എംപിയുടെ മോദി അനുകൂല നിലപാടിനെതിരെ കോൺഗ്രസിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ തൃശ്ശൂർ എംപി ടി എൻ പ്രതാപൻ പാർട്ടി താൽക്കാലിക അധ്യക്ഷയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുകയാണ് മോദി ചെയ്യുന്നത്, ഇതിനെ പ്രശംസിക്കണമെന്ന് പറയുന്നത് മനസിലാകുന്നില്ല. ഇത്തരം നിലപാടികൾ കോൺഗ്രസിന്റെ ഫാഷിസ്റ്റു വിരുദ്ധ പോരാട്ടങ്ങൾ ദുർബലപ്പെടാനേ അത് വഴിവെക്കൂ എന്നും ടി.എൻ. പ്രതാപൻ കത്തിൽ വ്യക്തമാക്കുന്നു.

 

Read More- സിപിഎമ്മുമായുള്ള സഹകരണത്തില്‍നിന്ന് ദളിത് പ്രസ്ഥാനങ്ങള്‍ അകലുന്നു, മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര വര്‍ഗീയതയെ നേരിടാനാവില്ലെന്ന് പുന്നല, സവര്‍ണ സംഘങ്ങള്‍ക്ക് മുന്നില്‍ സിപിഎം കീഴടങ്ങുകയാണെന്ന് സണ്ണി എം കപിക്കാട്‌